റിയാദ്- റിയാദ് നഗരത്തിലെ ജനവാസ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ തകർക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ച് നാലു പ്രവാസികൾക്ക് പരിക്കേറ്റു. ഇറാൻ വിക്ഷേപിച്ച മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുന്നതിനിടെയാണ് അവശിഷ്ടങ്ങൾ പതിച്ചതെന്ന് സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു. സംഭവത്തിൽ ഏഷ്യൻ പൗരത്വമുള്ള നാല് പ്രവാസികൾക്ക് പരിക്കേറ്റതായും ചിലയിടങ്ങളിൽ പരിമിതമായ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും വക്താവ് വ്യക്തമാക്കി.
സിവിൽ ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം ആക്രമണശ്രമങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് ഊന്നിപ്പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കാറുള്ള സുരക്ഷാ നടപടികൾ കൃത്യമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



