Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക കോംഗോയിലേക്ക് നാടുകടത്തി
    • തമിഴ്‌നാട്ടിലെ വിരുദുനഗർ പടക്കശാലയിൽ വൻ സ്‌ഫോടനം: 21 മരണം, നിരവധി പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജൂണ്‍ അഞ്ച് മുതല്‍ ദമാസ്‌കസിലേക്ക് ഫ്ളൈ നാസ് സര്‍വീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/05/2025 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ലോകത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയും മിഡില്‍ ഈസ്റ്റിലെ പ്രധാന ബജറ്റ് വിമാന കമ്പനിയുമായ ഫ്ളൈ നാസ് ജൂണ്‍ അഞ്ച് മുതല്‍ റിയാദിനും ദമാസ്‌കസിനും ഇടയില്‍ ഡയറക്ട് സര്‍വീസുകള്‍ ആരംഭിക്കുന്നു. കമ്പനിയുടെ മേഖലാ വിപുലീകരണത്തിന്റെയും യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെയും സൗദി അറേബ്യക്കും മേഖലാ രാജ്യങ്ങള്‍ക്കും ഇടയിലുള്ള വ്യോമഗതാഗതം വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായും രാജ്യത്തിന്റെ ദേശീയ വ്യോമയാന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായുമാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലേക്ക് പുതുതായി സര്‍വീസ് ആരംഭിക്കുന്നത്.


    2030 ഓടെ സൗദി അറേബ്യയെ 250 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളുമായി ബന്ധിപ്പിക്കുക, പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയര്‍ത്തുക, പ്രതിവര്‍ഷം 15 കോടി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നീ ദേശീയ സിവില്‍ ഏവിയേഷന്‍ തന്ത്രം ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന നിലക്ക് സിറിയന്‍ തലസ്ഥാനത്തെ ഫ്ളൈ നാസ് സര്‍വീസ് ശൃംഖലയിലേക്ക് ചേര്‍ക്കുന്നത് കമ്പനിയുടെ തന്ത്രപരമായ വളര്‍ച്ചയുടെയും വിപുലീകരണ പദ്ധതിയുടെയും ഏറ്റവും പുതിയ ചുവടുവെപ്പാണ്. ലോക രാജ്യങ്ങളില്‍ നിന്ന് പുണ്യഭൂമിയിലേക്കുള്ള തീര്‍ഥാടകരുടെ വരവ് എളുപ്പമാക്കാന്‍ ലക്ഷ്യമിടുന്ന പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമുമായും ഇത് ഒത്തുപോകുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    സിറിയയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫ്ളൈ നാസ് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു. സിറിയയിലേക്കും വിവിധ സിറിയന്‍ നഗരങ്ങളിലേക്കും വിമാന സര്‍വീസുകള്‍ നടത്തുന്നതില്‍ ഫ്ളൈ നാസ് എപ്പോഴും മുന്‍നിരയിലായിരുന്നു. നേരത്തെ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ദമാസ്‌കസ്, അലപ്പോ, ലഡാകിയ എന്നിവിടങ്ങളിലേക്ക് ഞങ്ങള്‍ നേരിട്ട് വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. രണ്ട് സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള വ്യോമഗതാഗതം ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഞങ്ങള്‍ സിറിയന്‍ തലസ്ഥാനത്തേക്ക് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നു – ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.


    മുപ്പതു രാജ്യങ്ങളിലെ 70 ലേറെ ആഭ്യന്തര, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിവാരം രണ്ടായിരത്തിലേറെ വിമാന സര്‍വീസുകള്‍ ഫ്ളൈ നാസ് നടത്തുന്നു. 2007 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫ്‌ളൈ നാസ് വിമാന സര്‍വീസുകളില്‍ എട്ടു കോടിയിലേറെ പേര്‍ ഇതിനകം യാത്ര ചെയ്തിട്ടുണ്ട്. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി വളര്‍ച്ചയുടെയും വിപുലീകരണത്തിന്റെയും ഭാഗമായി ഫ്‌ളൈ നാസ് സര്‍വീസുകള്‍ നടത്തുന്ന ആഭ്യന്തര, അന്തര്‍ദേശീയ ഡെസ്റ്റിനേഷനുകളുടെ എണ്ണം 165 ആയി ഉയര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026
    കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക കോംഗോയിലേക്ക് നാടുകടത്തി
    19/04/2026
    തമിഴ്‌നാട്ടിലെ വിരുദുനഗർ പടക്കശാലയിൽ വൻ സ്‌ഫോടനം: 21 മരണം, നിരവധി പേർക്ക് പരിക്ക്
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.