Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 24
    Breaking:
    • വി.എസ് ഇനി ജനഹൃദയങ്ങളിൽ
    • മുൻ ജിദ്ദ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത് നിര്യാതയായി
    • ആണവ പദ്ധതി ഇറാൻ അവസാനിപ്പിക്കുമെന്നത് മിഥ്യ മാത്രമെന്ന് പെസെഷ്‌കിയാന്‍
    • ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ സമാധാനമുണ്ടാകില്ല: അബ്ദുല്ല അൽമുഅല്ലിമി
    • സൗദിയിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ ഗൂഗ്ളും പിഐഎഫും ചേർന്ന് ആഗോള എ.ഐ. കേന്ദ്രം സ്ഥാപിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/10/2024 Saudi Arabia Gulf Latest Technology World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രം സ്ഥാപിക്കാനുള്ള പങ്കാളിത്ത കരാറില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാനും ആല്‍ഫബൈറ്റിന്റെയും ഗൂഗിളിന്റെയും പ്രസിഡന്റും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ റൂത്ത് പൊരാറ്റും ഒപ്പുവെക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (പി.ഐ.എഫ്) ഗൂഗ്ളും ചേര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലെ ദമാമിനു സമീപം പുതിയ ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രം സ്ഥാപിക്കുന്നു. റിയാദില്‍ നടന്ന എട്ടാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിനിടെ പി.ഐ.എഫും ഗൂഗ്ള്‍ ക്ലൗഡും ഇതിനുള്ള കരാറില്‍ ഒപ്പുവെച്ചു. സൗദിയിലേയും വിദേശ രാജ്യങ്ങളിലേയും സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും പ്രയോജനപ്പെടുത്താവുന്ന ആഗോള കേന്ദ്രമായിരിക്കുമിത്. എ.ഐ സാങ്കേതികവിദ്യകളുടെ വികസന രംഗത്ത് സൗദിയെ മുൻനിരയിലെത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

    കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി മേഖലയില്‍ 50 ശതമാനം വളര്‍ച്ച കൈവരിക്കുക എന്ന സൗദി അറേബ്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കനുസൃതമായി വിവിധ പദ്ധതികളാണ് ഗൂഗ്ളുമായി ചേർന്ന് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുക. വിദ്യാർത്ഥികൾക്കും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ആവശ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ നൈപുണ്യ വികസനം, പരിശീലനം എന്നിവയും ഇതിലുൾപ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ പങ്കാളിത്തത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ഗൂഗിള്‍ ക്ലൗഡിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആപ്ലിക്കേഷൻ, എ.ഐ മോഡൽ വികസനശേഷി മെച്ചപ്പെടുത്താനും സൗകര്യമൊരുങ്ങും. പ്രാദേശിക തലത്തില്‍ വേഗത്തിലുള്ള എ.ഐ ആപ്ലിക്കേഷനുകളുടെയും ഡാറ്റാ സേവനങ്ങളുടെയും നേട്ടങ്ങള്‍ കമ്പനികള്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താനും പദ്ധതി വഴിയൊരുക്കും. ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്ന ഏറ്റവും മികച്ച പശ്ചാത്തല സൗകര്യങ്ങളില്‍ പുതിയ ടി.പി.യു, ജി.പി.യു ആക്‌സിലറേറ്ററുകളും, ഗൂഗിള്‍ ക്ലൗഡിന്റെ പ്രത്യേക വികസന പ്ലാറ്റ്‌ഫോം ആയ വെര്‍ടെക്‌സ് എ.ഐയും ഉള്‍പ്പെടും. ജനറേറ്റീവ് എ.ഐ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാൻ സഹായിക്കുന്ന മികച്ച പ്ലാറ്റ്ഫോമാണിത്.

    മൂന്നു ഭൂഖണ്ഡങ്ങള്‍ക്കിടയിലെ തന്ത്രപ്രധാനമായ സൗദിയുടെ സ്ഥാനം, നൂതനമായ അടിസ്ഥാന സൗകര്യങ്ങള്‍, മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന വിപണികളോടുള്ള സാമീപ്യം എന്നിവ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് സാധിക്കുമെന്നതിനാല്‍ സാങ്കേതികവിദ്യാ രംഗത്ത് അറേബ്യയുടെ ആകര്‍ഷണീയത ഈ പദ്ധതി വർധിപ്പിക്കുന്നു. കൂടാതെ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ലഭ്യതയും രാജ്യത്ത് ലഭ്യമാണ്.

    സൗദിയില്‍ ഗൂഗ്ളിന്റെ പുതിയ എ.ഐ സെന്ററിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു. മാനുഷികവും സാങ്കേതികവുമായ മൂലധനത്തില്‍ നിക്ഷേപിക്കുന്നതിലൂടെയും, സുസ്ഥിരവും നൂതനവുമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തെ പിന്തുണക്കാന്‍ അഡ്വാന്‍സ്ഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ശേഷികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പങ്ക് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു. ആഗോള സാങ്കേതിക പങ്കാളികളുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഈ പങ്കാളിത്തം എടുത്തുകാണിക്കുന്നു. ഈ പങ്കാളിത്തത്തെ സേവിക്കുന്ന നിലയില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഈ മേഖലയിലെ വൈദഗ്ധ്യവും ദീര്‍ഘകാല നിക്ഷേപവും ഉപയോഗിക്കുമെന്നും യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു.

    സൗദി അറേബ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലോകം എന്നിവിടങ്ങളില്‍ ആരോഗ്യ പരിചരണം, വാണിജ്യ, സാമ്പത്തിക സേവനങ്ങള്‍ മുതലായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി പ്രാദേശിക ഭാഷയില്‍ നിര്‍മിതബുദ്ധി പരിഹാരങ്ങള്‍ സ്വീകരിക്കുന്നത് സൗദി അറേബ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ത്വരിതപ്പെടുത്തുമെന്ന് ആല്‍ഫബൈറ്റിന്റെയും ഗൂഗിളിന്റെയും പ്രസിഡന്റും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ റൂത്ത് പൊരാറ്റ് പറഞ്ഞു. സൗദിയിലെ നൂതന സാങ്കേതിക സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ക്ലൗഡ് സൊല്യൂഷനുകള്‍ സ്വീകരിക്കുന്നതിലൂടെ സൗദികള്‍ക്ക് ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അന്താരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ ആവശ്യമായ അവസരങ്ങള്‍ നല്‍കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നതായും റൂത്ത് പൊരാറ്റ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Google Google Cloud
    Latest News
    വി.എസ് ഇനി ജനഹൃദയങ്ങളിൽ
    23/07/2025
    മുൻ ജിദ്ദ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത് നിര്യാതയായി
    23/07/2025
    ആണവ പദ്ധതി ഇറാൻ അവസാനിപ്പിക്കുമെന്നത് മിഥ്യ മാത്രമെന്ന് പെസെഷ്‌കിയാന്‍
    23/07/2025
    ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ സമാധാനമുണ്ടാകില്ല: അബ്ദുല്ല അൽമുഅല്ലിമി
    23/07/2025
    സൗദിയിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് തുടക്കം
    23/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.