മക്ക- മക്കയിലെ ഇന്ത്യൻ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തിൽ മക്കയിൽ എംബസി സ്കൂൾ സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് മക്കയിലെ മലയാളി നഴ്സസ് ഫോറം ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകി. ആയിരത്തിലധികം വരുന്ന നഴ്സുമാർ ഒപ്പിട്ട നിവേദനമാണ് ഷാഫി പറമ്പിലിന് നൽകിയത്. എം.എൻ.എഫ് പ്രസിഡന്റ് മുസ്തഫ മലയിൽ, ജനറൽ സെക്രട്ടറി സാലിഹ് ചെങ്ങനാശ്ശേരി, ട്രഷറർ നിസ നിസ്സം, ബുഷറുൽ ജംഹർ, സജീദ് ചിറയിന്കീഴ് എന്നിവർ സംബന്ധിച്ചു.
2018-ലെ കൊറോണക്കാലം മുതൽ പ്രവർത്തന മേഖലയിൽ സജീവമായ എം.എൻ.എഫിന് മക്കയിലെ 20 ഓളം വരുന്ന ഗവൺമെന്റ്, സ്വകാര്യ ആശുപത്രികളിൽ യൂണിറ്റുകളുണ്ട്. മക്കയിലെ ഇന്ത്യൻ സമൂഹത്തിലെ രക്ഷിതാക്കളുടെയും കണക്കെടുപ്പ് പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group