Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 19
    Breaking:
    • പയ്യന്നൂർ സൗഹൃദവേദി കുടുംബസംഗമം സംഘടിപ്പിച്ചു
    • കുറ്റിപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി
    • ഹജ് ഒരുക്കങ്ങള്‍ വിലയിരുത്തി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍
    • യു.എ.ഇ ആണവ നിലയത്തിന് നേരെയുള്ള ആക്രമണം ഇറാഖില്‍ നിന്ന്
    • ജി.സി.സി-യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ നാളെ ഒപ്പുവെക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ ബലിപെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/05/2026 Saudi Arabia Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– സൗദിയില്‍ എല്ലാ പ്രവിശ്യകളിലെയും നഗരങ്ങളിലെയും ബലിപെരുന്നാള്‍ നമസ്‌കാര സമയം ഇസ്ലാമികകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഉമ്മുല്‍ഖുറാ കലണ്ടര്‍ അനുസരിച്ച്, എല്ലാ പ്രവിശ്യകളിലെയും നഗരങ്ങളിലെയും ഈദ് ഗാഹുകളിലും മസ്ജിദുകളിലും സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷം പെരുന്നാള്‍ നമസ്‌കാരം നടത്തണമെന്ന് ഇസ്ലാമിക, ദഅ്വ, ഗൈഡന്‍സ് കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ വ്യവസ്ഥ ചെയ്തു.

    പെരുന്നാള്‍ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ വിവിധ പ്രവിശ്യകളിലെയും സബ്ഗവര്‍ണറേറ്റുകളിലെയും മന്ത്രാലയ ശാഖകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഈദ് ഗാഹുകളിലും മസ്ജിദുകളിലും വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഉറപ്പാക്കണം. ഈദ് ഗാഹുകള്‍ക്ക് സമീപമുള്ള ജുമാമസ്ജിദുകളും ഈദ് ഗാഹുകള്‍ പര്യാപ്തമായതിനാല്‍ പെരുന്നാള്‍ നമസ്‌കാരത്തിന് വിശ്വാസികള്‍ എത്താത്ത ഗ്രാമപ്രദേശങ്ങളിലെ ജുമാമസ്ജിദുകളും ഒഴികെ രാജ്യത്തെ മുഴുവന്‍ ഈദ് ഗാഹുകളിലും ജുമാമസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈദ് ദിനത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന പ്രവചനങ്ങള്‍ മുഴുവന്‍ പ്രവിശ്യകളിലെയും മന്ത്രാലയ ശാഖകള്‍ നിരീക്ഷിക്കണം. മഴ പ്രതീക്ഷിക്കുന്ന നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും ആരാധകരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിന് മസ്ജിദുകളില്‍ മാത്രമേ ഈദ് നമസ്‌കാരം നടത്താവൂ. പെരുന്നാള്‍ നമസ്‌കാരത്തിനായി ഈദ് ഗാഹുകള്‍ ഉചിതമായ രീതിയില്‍ തയ്യാറാക്കണമെന്നും മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Eid al-Adha Saudi
    Latest News
    പയ്യന്നൂർ സൗഹൃദവേദി കുടുംബസംഗമം സംഘടിപ്പിച്ചു
    19/05/2026
    കുറ്റിപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി
    19/05/2026
    ഹജ് ഒരുക്കങ്ങള്‍ വിലയിരുത്തി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍
    19/05/2026
    യു.എ.ഇ ആണവ നിലയത്തിന് നേരെയുള്ള ആക്രമണം ഇറാഖില്‍ നിന്ന്
    19/05/2026
    ജി.സി.സി-യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ നാളെ ഒപ്പുവെക്കും
    19/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.