റിയാദ്: മൂന്നു മാസം മുമ്പ് റിയാദില്‍ പുതിയ വിസയില്‍ ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീല്‍ തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സന്‍സീറയാണ് ഭാര്യ. റിദ പര്വീന്, ഫാത്തിമ ഷെസ, ആയിശ സിയ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group