ദമാം – മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി കിഴക്കന്‍ പ്രവിശ്യയിലെ മുജാഹിദീന്‍ ജനറല്‍ ഡയറക്ടറേറ്റ് പട്രോളിംഗ് വിഭാഗം അറിയിച്ചു. അതിമാരക രാസലഹരിയാണ് ഇന്ത്യക്കാരന്‍ വിതരണം ചെയ്തിരുന്നത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി മുജാഹിദീന്‍ ജനറല്‍ ഡയറക്ടറേറ്റ് പട്രോളിംഗ് വിഭാഗം അറിയിച്ചു.
മയക്കുമരുന്ന് കടത്ത്, വിതരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ പ്രദേശങ്ങളില്‍ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999, 994 എന്നീ നമ്പറുകളിലും, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ഹോട്ട്ലൈന്‍ ആയ 995 എന്ന നമ്പറിലും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്ത്, വിതരണക്കാരെ കുറിച്ച് നല്‍കുന്ന എല്ലാ വിവരങ്ങളും പൂര്‍ണ്ണമായ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യും. വിവരം നല്‍കുന്നയാള്‍ ഒരു ഉത്തരവാദിത്തവും വഹിക്കേണ്ടിവരില്ല.



