സകാക്ക – മയക്കുമരുന്ന് കടത്ത്, കൊലക്കേസ് പ്രതികളായ രണ്ടു പേര്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദേശത്തു നിന്ന് ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ജോര്‍ദാനി പൗരന് സുലൈമാന്‍ റഹീല്‍ മശീഖ അല്ദമാനിയക്ക് അല്‍ജൗഫ് പ്രവിശ്യയിലും സൗദി പൗരന് ശുക്രി ബിന്‍ സ്വാലിഹ് ബിന്‍ മുഹമ്മദ് അല്രിദ്വാനെ തര്‍ക്കത്തെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് മൈഥം ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്ഉബൈദിന് കിഴക്കന്‍ പ്രവിശ്യയിലുമാണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group