Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    എം.ടിയുടെ വിയോഗത്തിൽ ദമാം മീഡിയ ഫോറം അനുശോചിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/12/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: മലയാള സാഹിത്യത്തിൽ തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടിയെന്ന് ദമാം മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു. അക്ഷരങ്ങളുടെ മാന്ത്രികതയുമായി വിസ്മയിപ്പിച്ച എം.ടി വാസുദേവൻ നായർ ഓരോ മനുഷ്യമനസിലും ആഴ്ന്നിറങ്ങിയ മഹാനായ സാഹിത്യകാരനായാണ് വിടവാങ്ങിയിരിക്കുന്നത്. വ്യക്തികളെ പുരുഷനെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ വ്യക്തി സവിശേഷതയോടെയാണ് എം.ടി തന്റെ രചനകളെ ചിത്രീകരിച്ചത്. മോഹവും മോഹഭംഗങ്ങളും ചഞ്ചല മനോഭാവങ്ങളുമായി ജീവിക്കുന്ന നിരവധി മനുഷ്യരാണ് എം.ടിയുടെ കഥാപാത്രങ്ങൾ. എം.ടി.യുടെ സിനിമാ തിരക്കഥകളിൽ സാമൂഹിക, രാഷ്ട്രീയ, തത്ത്വചിന്താപരമായ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പച്ചപ്പു നിറഞ്ഞ നാട്ടിൻപുറങ്ങള്ള എം.ടി.യുടെ സിനിമകളിൽ പ്രകൃതിയുടെ സൗന്ദര്യം അതിമനോഹരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. എം ടിയുടെ നോവലുകളിലെയും ചെറുകഥകളിലെയും പോലെ, സിനിമകളിലും പ്രണയത്തെ അതിസുന്ദരമായി അവതരിപ്പിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞ എം ടിയുടെ ചല ചിത്രങ്ങളും പുസ്തകങ്ങളും കാലമെത്ര കഴിഞ്ഞാലും അനശ്വരമായി നില നിൽക്കുമെന്നും ദമാം മീഡിയ ഫോറം പ്രസിഡന്റ് മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി സുബൈർ ഉദിനൂർ, ട്രഷറർ നൗശാദ് ഇരിക്കൂർ, മറ്റു ഭാരവാഹികളായ റഫീഖ് ചെമ്പോത്തറ, പ്രവീൺ വലത്ത് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025
    ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    06/06/2025
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.