Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 7
    Breaking:
    • ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    • സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ പിന്നീട്
    • ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണ ശ്രമങ്ങള്‍; 20 ഡ്രോണുകള്‍ തകര്‍ത്തു
    • യുദ്ധം എട്ടാം ദിവസത്തിലേക്ക്, തെഹ്റാനില്‍ കനത്ത ബോംബാക്രമണം, ഇറാന്റെ 43 യുദ്ധക്കകപ്പലുകള്‍ തകര്‍ത്തതായി യു.എസ് സൈന്യം
    • അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതരായിരിക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഖനന മേഖലയില്‍ സൗദി, ഇന്ത്യന്‍ കമ്പനികള്‍ തമ്മില്‍ സഹകരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/10/2024 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സൗദിയില്‍ ഖനന മേഖലയില്‍ പരസ്പര സഹകരണത്തിന് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്ന ചടങ്ങില്‍ മഹേശ്വരി മൈനിംഗ് കമ്പനി, സൗദിയിലെ അമ്മാര്‍ ഹോള്‍ഡിംഗ് കമ്പനി പ്രതിനിധികള്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഖനന മേഖലയില്‍ പരസ്പര സഹകരണത്തിന് സൗദി, ഇന്ത്യന്‍ കമ്പനികള്‍ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ചു. ഇന്ത്യയിലെ മുന്‍നിര ഖനന കമ്പനിയായ മഹേശ്വരി മൈനിംഗ് കമ്പനിയും സൗദിയിലെ അമ്മാര്‍ ഹോള്‍ഡിംഗ് കമ്പനിയുമാണ് പങ്കാളിത്തം സ്ഥാപിച്ചത്. സൗദി വിഷന്‍ 2030 ന് അനുസൃതമായി രാജ്യത്ത് വിപുലമായ ജിയോളജിക്കല്‍, ഖനന സേവനങ്ങള്‍ നല്‍കുന്ന പ്രത്യേക കമ്പനി സ്ഥാപിക്കാനാണ് പങ്കാളിത്തത്തിലൂടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഖനന മേഖലയുടെ വികസനത്തിനും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഇന്ത്യന്‍ കമ്പനിയുമായുള്ള പങ്കാളിത്തം സഹായിക്കുമെന്ന് അമ്മാര്‍ ഹോള്‍ഡിംഗ് കമ്പനി ചെയര്‍മാന്‍ അബ്ദുല്‍ഹാദി ബിന്‍ ഫഹദ് അല്‍ഖഹ്താനി പറഞ്ഞു. ഞങ്ങളുടെ പ്രാദേശിക വൈദഗ്ധ്യവും ഇന്ത്യന്‍ പങ്കാളിയുടെ ശേഷികളും വഴി പുതിയ ഖനന സേവന കമ്പനി, വിപണി ആവശ്യങ്ങള്‍ നിറവേറ്റുകയും സുസ്ഥിര വികസന പ്രക്രിയയെ പിന്തുണക്കുകയും ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കും.

    പുതിയ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും മെച്ചപ്പെട്ട നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനും മികച്ച ഭാവി കെട്ടിപ്പടുക്കാനുമുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ കമ്പനിയുമായി പങ്കാളിത്തം സ്ഥാപിക്കുന്നത്. പുതുതായി സ്ഥാപിക്കുന്ന ഖനന സേവന കമ്പനി ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നിവയുടെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 2030 ഓടെ രാജ്യത്തെ ജിയോളജിക്കല്‍, മൈനിംഗ് സേവന കമ്പനികളുടെ മുന്‍നിരയിലെത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു – അബ്ദുല്‍ഹാദി ബിന്‍ ഫഹദ് അല്‍ഖഹ്താനി പറഞ്ഞു. 2030 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഖനന മേഖലയുടെ പ്രതിവര്‍ഷ സംഭാവന 7,500 കോടി ഡോളറായി ഉയര്‍ത്താന്‍ വിഷന്‍ 2030 ലക്ഷ്യമിടുന്നു. 2019 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഖനന മേഖലയുടെ സംഭാവന 1,900 കോടി ഡോളറായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    07/03/2026
    സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ പിന്നീട്
    07/03/2026
    ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണ ശ്രമങ്ങള്‍; 20 ഡ്രോണുകള്‍ തകര്‍ത്തു
    07/03/2026
    യുദ്ധം എട്ടാം ദിവസത്തിലേക്ക്, തെഹ്റാനില്‍ കനത്ത ബോംബാക്രമണം, ഇറാന്റെ 43 യുദ്ധക്കകപ്പലുകള്‍ തകര്‍ത്തതായി യു.എസ് സൈന്യം
    07/03/2026
    അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതരായിരിക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ​
    07/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.