മക്ക- ഹജിനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതി മക്കയിൽ നിര്യാതയായി. തിരുവനന്തപുരം കരിച്ചാറ കുടുംബത്തിലെ നാവായിക്കുളം ഡീസന്റ് മുക്കിൽ താമസിക്കുന്ന ഷൈല – സുബൈർ ദമ്പതികളുടെ മകൾ ഫർസാന (35 )യാണ് മരിച്ചത്. ഭർത്താവ് സഫീറിനൊപ്പമാണ് ഹജിനെത്തിയത്. ഹജ് കർമ്മത്തിനിടെ മക്കയിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് വെളുപ്പിന് 2.30 ഓടുകൂടി ആശുപത്രിയിലാണ് നിര്യാതയായത്. ഇന്ന് ളുഹർ നമസ്കാരനന്തരം മക്കയിൽ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group