ദമാം- തിരുവനന്തപുരം പ്രവാസി അസോസിയേഷന്റെ (ട്രിപ) നേതൃത്വത്തിൽ ഈദ് ആഘോഷവും എഡ്യൂക്കേഷൻ അവാർഡ് വിതരണവും സംഘടിപ്പിച്ചു. ആരോഗ്യ സെമിനാറിന് ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്ററിലെ ഡോ. ഫർസാന പാർവീൻ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അരുൺ രവീന്ദ്രൻ, ട്രിപയുടെ സ്ഥാപക അംഗം ഹാജ അഹമ്മദ്, പ്രസിഡന്റ് രഞ്ജു രാജ്, ട്രഷറർ ഷിയാസ്, രക്ഷാധികാരി അബ്ദുൽ സലാം, സെക്രട്ടറിമാരായ ഡോ. സജീവ്, അരുൺകുമാർ, വൈസ് പ്രസിഡന്റ്മാരായ ഗുലാം ഫൈസൽ, നാസർ കടവത്ത്, വനിതാ വിങ് പ്രസിഡന്റ് സജിനി താജ്, ജനറൽ സെക്രട്ടറി കീർത്തി ബിനൂപ്, കൾച്ചറൽ കൺവീനർ സുരേഷ് മണ്ണറ എന്നിവർ സംസാരിച്ചു.
പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പൂർത്തിയാക്കിയ ട്രിപ അംഗങ്ങളുടെ മക്കളെ ആദരിക്കാനായി ഏർപ്പെടുത്തിയ അവാർഡുകൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ ബിനൂപ് നന്ദി രേഖപ്പെടുത്തി. രാജി അരുൺ അവതാരക ആയിരുന്നു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ഷമീം കാട്ടാക്കട, നിസാം യൂസഫ്, അബ്ദുൽ വഹാബ്, മുഹമ്മദ് താജ്, അബി, അസീസ് വക്കം, സുധീർ കപ്പാംവിള, അരുൺ കുമാർ ഹരീഷ്, രാജേഷ് സി.വി., ഹക്സർ അബൂബക്കർ എന്നിവർ നേതൃത്വം നൽകി. ഷെസ ഷമീം ഖിറാഅത്ത് നടത്തി.



