ദമാം: റമദാൻ മാസത്തിന്റെ പരിശുദ്ധിയോടൊപ്പം സ്നേഹവും പുണ്യവും പങ്കുവെച്ച് സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമാം റോസ് ഗാർഡൻ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പ്രവാസലോകത്തെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. സഹനത്തിന്റെയും കാരുണ്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സന്ദേശം വിളിച്ചോതിയ സംഗമം, ആത്മീയ സമൃദ്ധിയുടെയും സാമൂഹിക സഹവർത്തിത്വത്തിന്റെയും ഉത്തമ ഉദാഹരണമായി മാറി.
സമൂഹത്തിൽ സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഇത്തരം സംഗമങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സമാജം അധ്യക്ഷൻ സാജിദ് ആറാട്ടുപുഴ പറഞ്ഞു. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് പ്രവിശ്യയിലെ മലയാളി സമൂഹത്തെ ഒരേ കുടക്കീഴിൽ അണിനിരത്തി സ്നേഹവിരുന്ന് സംഘടിപ്പിക്കാനായതിൽ സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ സന്തോഷം പ്രകടിപ്പിച്ചു.
കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പി.എ.എം ഹാരിസ്, കെ.എം ബഷീർ, പ്രദീപ് പൂത്തട്ട, സി. അബ്ദുൽ ഹമീദ്, ഇ.കെ സലിം, രഞ്ജിത്ത് വടകര, നൗഫൽ പാലക്കോടത്ത്, അബ്ദുൽ ഖാദർ വാണിയമ്പലം, ഷാജി മതിലകം, മുരളി ഊട്ടുകളം, ഡോ. ടെസ്സി റോണി, സോഫിയാ ഷാജഹാൻ, റഹ്‌മാൻ കാരയാട്, അബ്ദുൽ മജീദ് കൊടുവള്ളി, പി.ടി അലവി, സൈനു കുമളി, നൗഷാദ് ഇരിക്കൂർ, സുബൈർ ഉദിനൂർ, പ്രവീൺ വല്ലത്ത്, ബിജു പൂതക്കുളം, മഞ്ജു മണിക്കുട്ടൻ, അഷ്‌റഫ് നൈതല്ലൂർ, ഡോ. അജി വർഗീസ്, ഷബ്‌ന നജീബ്, അഷ്‌റഫ് ആലുവ, നജീം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ, ഫബിനാ നജ്മുസ്‍മാൻ, ലീനാ ഉണ്ണികൃഷ്ണൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസമാൻ, മുഷാൽ തഞ്ചേരി, റഹൂഫ് ചാവക്കാട്, നസീർ പുന്നപ്ര, വിനോദ് കുഞ്ഞ്, ഷാജു അഞ്ചേരി, ഹമീദ് കണിച്ചാട്ടിൽ, സഹീർ മജ്ദാൽ, ഉണ്ണികൃഷ്ണൻ, ഹുസ്നാ ആസിഫ്, നിഖിൽ, സരളാ ജേക്കബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.



