Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, December 12
    Breaking:
    • ഭക്ഷ്യസുരക്ഷാ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് സൗദി അറേബ്യ
    • ഗാസയില്‍ പുതിയ ഘട്ട പദ്ധതികള്‍ ട്രംപ് ആസൂത്രണം ചെയ്യുന്നു, അന്താരാഷ്ട്ര സേനക്ക് യു.എസ് ജനറല്‍ നേതൃത്വം നല്‍കും
    • സൗദിയില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രണ്ടു കണ്‍സോര്‍ഷ്യങ്ങള്‍ക്ക് ലൈസന്‍സ്
    • ജിദ്ദ ബുക് ഫെയറിന് പ്രൗഢോജ്വല തുടക്കം
    • വെറ്ററിനറി മരുന്നുകളെ നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമായി യുഎഇ നിയമം നടപ്പിലാക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍-2 ജനുവരി 16ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/12/2025 Community Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    saudi india festival the malayalam news jeddah
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) സംഘടിപ്പിക്കുന്ന സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍- 2 സാംസ്‌കാരികോത്സവം ജനുവരി 16ന് വെള്ളിയാഴ്ച ജിദ്ദ അല്‍രിഹാബിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. ഉച്ചക്കുശേഷം എക്‌സിബിഷനും വൈകിട്ട് കലാപരിപാടികളും അരങ്ങേറും.

    സൗദി അറേബ്യയിലേക്കുള്ള അര നൂറ്റാണ്ടത്തെ ഇന്ത്യന്‍ കുടിയേറ്റത്തിന്റെ കുതിപ്പും കിതപ്പും നാഴികക്കക്കല്ലുകളുമായിരിക്കും പ്രദര്‍ശനത്തിലൂടെ അടയാളപ്പെടുത്തുന്നത്. ഒപ്പം അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യാ സൗഹൃദപ്പെരുമയിലേക്ക് വെളിച്ചം വീശുകയും ചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രസിഡന്റ് ഹസന്‍ ചെറൂപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറര്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു.

    സബ് കമ്മിറ്റി ഭാരവാഹികള്‍:- കള്‍ച്ചറല്‍ വിംഗ്‌: റഹ്‌മത്ത് ആലുങ്ങല്‍ (കോര്‍ഡിനേറ്റര്‍ ), ചെറിയ മുഹമ്മദ് ആലുങ്ങല്‍ (അസി. കോര്‍ഡിനേറ്റര്‍ ). അംഗങ്ങള്‍: ഗഫൂര്‍ കൊണ്ടോട്ടി, ഫാത്തിമ തസ്‌നി, ആയിശാ റുഖ്‌സാന, ഷംന പി.എം, ശിഫാസ്

    എക്‌സിബിഷന്‍ : അരുവി മോങ്ങം (കോര്‍ഡിനേറ്റര്‍ ); സാദിഖലി തുവ്വൂര്‍ (അസി. കോര്‍ഡിനേറ്റര്‍ ). അംഗങ്ങള്‍: കബീര്‍ കൊണ്ടോട്ടി, അല്‍മുര്‍ത്തു, നൗഷാദ് താഴത്തെ വീട്ടില്‍, ഇബ്രാഹിം ശംനാട്, നാസിറ സുല്‍ഫി, ജെസി ടീച്ചര്‍, അനീസാ ബൈജു, ശിബ്‌നാ ബക്കര്‍, മാജിദാ കുഞ്ഞി, ഫൈറൂസ് കൊണ്ടോട്ടി.

    ഫൈനാന്‍സ് : അബു കട്ടുപ്പാറ (കോര്‍ഡിനേറ്റര്‍ ). സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍ (അസി. കോര്‍ഡിനേറ്റര്‍ ). അംഗങ്ങള്‍ : എ.എം. അബ്ദുല്ലക്കുട്ടി, അഷ്‌റഫ് പട്ടത്തില്‍, സുബൈര്‍ വാഴക്കാട്, ആമിനാ ബീവി, നാസിറ സുല്‍ഫിക്കര്‍.

    ലോജിസ്റ്റിക്‌സ്: കബീര്‍ കൊണ്ടോട്ടി (കോര്‍ഡിനേറ്റര്‍ ) ഹുസൈന്‍ കരിങ്കറ (അസി. കോര്‍ഡിനേറ്റര്‍). അംഗങ്ങള്‍ : അരുവി മോങ്ങം, നജീബ് പാലക്കാത്ത്, മന്‍സൂര്‍ വണ്ടൂര്‍, മുബഷിര്‍, ഷബ്‌നാ കബീര്‍, റിസാനാ നജീബ്.

    പ്രശസ്ത സൗദി കലാകാരന്മാരോടൊപ്പം ഇന്ത്യന്‍ കൗമാര കലാ പ്രതിഭകളും അണിനിരക്കുന്ന സാംസ്‌കാരികോത്സവത്തില്‍, അറബ്, ഇന്ത്യന്‍ പരമ്പരാഗത -നാടോടി കലാപരിപാടികള്‍ അരങ്ങേറും. നൂറ്റാണ്ടുകളായുള്ള ഇന്ത്യാ -അറബ് സൗഹൃദവും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന ഫെസ്റ്റിവല്‍ ഇരുരാജ്യങ്ങളും തമ്മിലെ സാംസ്‌കാരിക വിനിമയത്തിന് കരുത്തുപകരുന്നതായിരിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി പറഞ്ഞു.

    2024 ജനുവരി 19 ന് നടന്ന സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ 1 സാംസ്‌കാരികോത്സവത്തില്‍ നൂറുകണക്കിന് സൗദികളക്കം അയ്യായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. സീസണ്‍ രണ്ടില്‍ എക്‌സിബിഷനിലും കലാസന്ധ്യയിലുമായി പതിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായി ജിജിഐ ഭാരവാഹികള്‍ അറിയിച്ചു.

    ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡ -ഗള്‍ഫ് കുടിയേറ്റ ഇടനാഴിയുടെ സ്പന്ദനങ്ങള്‍ സാംശീകരിക്കുന്നതും പ്രവാസചരിതത്തിന്റെ ഉജ്വല ഏടുകള്‍ അനാവൃതമാവുന്നതുമായിരിക്കും ആഘോഷ പരിപാടികളെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    GGI Saudi India Festival
    Latest News
    ഭക്ഷ്യസുരക്ഷാ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് സൗദി അറേബ്യ
    12/12/2025
    ഗാസയില്‍ പുതിയ ഘട്ട പദ്ധതികള്‍ ട്രംപ് ആസൂത്രണം ചെയ്യുന്നു, അന്താരാഷ്ട്ര സേനക്ക് യു.എസ് ജനറല്‍ നേതൃത്വം നല്‍കും
    11/12/2025
    സൗദിയില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രണ്ടു കണ്‍സോര്‍ഷ്യങ്ങള്‍ക്ക് ലൈസന്‍സ്
    11/12/2025
    ജിദ്ദ ബുക് ഫെയറിന് പ്രൗഢോജ്വല തുടക്കം
    11/12/2025
    വെറ്ററിനറി മരുന്നുകളെ നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമായി യുഎഇ നിയമം നടപ്പിലാക്കുന്നു
    11/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.