ജിദ്ദ: മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുമ്പോഴുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ സ്വദേശി മരിച്ചു. തിരൂർ വടക്കേ അനാറ വൈലശ്ശേരി മുഹമ്മദ് അനസ് (33) ആണ് ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. വാഹനാപകടത്തിൽ പരിക്കേറ്റ് ഒരാഴ്ചയായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇബ്രാഹിം-ഉസൈബ ദമ്പതികളുടെ മകനാണ്. ഹസ്‌നയാണ് ഭാര്യ, മകൻ: അലൻ. ഇർഷാദ്, അനീഷ എന്നിവരാണ് സഹോദരങ്ങൾ. അഞ്ച് വർഷമായി പ്രവാസിയായ മുഹമ്മദ് അനസിന്റെ വിയോഗത്തിൽ കുടുംബത്തിന് ആവശ്യമായ സഹായങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







