കൊണ്ടോട്ടി: റിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം പ്രവാസി കുടുംബ സംഗമവും, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണവും ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.പി. അഷ്റഫ് അലി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ നിര്യാതനായ ഒളവട്ടൂർ സ്വദേശിയുടെ നോമിനിക്കുള്ള സുരക്ഷാ വിഹിതവും, ജില്ലാ കെ.എം.സി.സി കമ്മിറ്റിയുടെ ചികിത്സാ സഹായവും എം.എൽ.എമാർ കൈമാറി. മണ്ഡലം കെഎംസിസി കമ്മിറ്റി ചെയർമാൻ ബഷീർ സിയാംകണ്ടം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ കെഎംസിസി ട്രഷറർ മുനീർ വായക്കാട്, പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എ. ബഷീർ, അബ്ദുുള്ള മാസ്റ്റർ കൊട്ടപ്പുറം, അബൂബക്കർ മാസ്റ്റർ കൊട്ടപ്പുറം, മുസ്തഫ ചീക്കോട്, കെ.സി. അബ്ദുൽ ഗഫൂർ ഒളവട്ടൂർ, മൂസ ഫുലൂദ്, സാജിദുൽ അൻസാർ, ഹനീഫ മുതുവല്ലൂർ, മുബാറക് ഒളവട്ടൂർ, അനീസ്, ഇസ്മായിൽ വാഴയൂർ, ഫസൽ കുമ്മാളി കൊണ്ടോട്ടി, പി.ടി.എ. നാസർ തുടങ്ങിയവർ സംസാരിച്ചു.
റിയാദിൽ നിന്നും അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ പ്രവാസികളുടെ കുടുംബങ്ങൾക്കായി സംഘടിപ്പിച്ച സംഗമത്തിന് റിയാദ് കെഎംസിസി വനിതാ വിങ് നേതൃത്വം നൽകി. ഷറഫു പുളിക്കൽ സ്വാഗതവും അബ്ദുൽ വാഹിദ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.







