റിയാദ്: ദ മലയാളം ന്യൂസ് ജിസാൻ ലേഖകന്‍ താഹ കൊല്ലോത്തിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു. കഴിഞ്ഞ 25 വര്‍ഷമായി സൗദിയിലെ ജിസാനില്‍ മാധ്യമ രംഗത്തും സാമുഹ്യ സാംസ്‌കാരിക രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന താഹയുടെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളും അറിഞ്ഞത്. ജിസാന്‍ ജല സാംസ്‌കാരിക സംഘടനയുടെ സ്ഥാപകന്‍, കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ സൗദി ചാപ്റ്ററിന്റെ ആദ്യ സെക്രട്ടറിയും ഇപ്പോഴത്തെ ചാപ്റ്റര്‍ ചെയര്‍മാനുമാണ് അദ്ദേഹം.
തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ കുടുംബത്തിനൊപ്പം വിനോദയാത്രക്കിടെ ഉണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപെട്ട താഹ കൊല്ലോത്തിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അഗാധമായ ദുഃഖം രേഖപെടുത്തി. പ്രവാസി മാധ്യമ രംഗത്തും തന്റെ സൗഹൃദവലയങ്ങളിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. റിയാദിലെ മാധ്യമ പ്രവര്‍ത്തകരുമായി ഊഷ്മളമായ ബന്ധമായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നതെന്നും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചന കുറിപ്പില്‍ അറിയിച്ചു.
മലയാളം മിഷൻ അനുശോചിച്ചു
റിയാദ്: മലയാളം മിഷന്‍ സൗദി ചാപ്റ്ററിന്റെ ആദ്യ സെക്രട്ടറിയും ഇപ്പോഴത്തെ ചാപ്റ്റര്‍ ചെയര്‍മാനുമായ താഹ കൊല്ലോത്തിന്റെ നിര്യാണത്തില്‍ മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ അനുശോചിച്ചു. മലയാളമിഷന്റെ പ്രവര്‍ത്തനത്തില്‍ മികച്ച സംഭാവന നല്‍കിയ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് സൗദി ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







