റിയാദ്: തൃശൂര്‍ ജില്ല പ്രവാസി കൂട്ടായ്മ തൃശൂര്‍ സംഗമം സംഘടിപ്പിച്ചു. കലാരൂപങ്ങള്‍, നാടന്‍പാട്ട്, പുലിക്കളി തുടങ്ങി വൈവിധ്യമാര്‍ന്ന അനേകം നൃത്ത നൃത്യങ്ങളും അരങ്ങേറി. സാംസ്‌കാരിക പരിപാടി ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കളവൂര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സോണറ്റ് കൊടകര റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജനറല്‍ സെക്രട്ടറി സഗീര്‍ അന്താറത്തറ സ്വാഗതം പറഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍ ആവിര്‍ഭവ്, അനിര്‍വിന്യ, കരിങ്കാളി ഫെയിം ശ്രീകുമാര്‍ എന്നിവരുടെ ഗാനസന്ധ്യ ശ്രദ്ധേയമായി. മുതിര്‍ന്ന അംഗങ്ങളായ പദ്മിനി ടീച്ചര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെ സ്ഥാപക നേതാവ് സുധാകരന്‍ ചാവക്കാട് പൊന്നാട അണിയിച്ചു ആദരിച്ചു. ഡല്‍ഹി പബ്ബിളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മെഹ്‌റാജ് മുഹമ്മദ് ഖാന്‍, മറിയം ഡിക്രൂസ്, സാറ സുല്‍ത്താന്‍, ഐഷ അജ്ൂം, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, ഡോ. ജയചന്ദ്രന്‍, ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പളി, ജയന്‍ കൊടുങ്ങലൂര്‍, ട്രഷറര്‍ അനില്‍ മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.


പ്രോഗ്രാം കോഡിനേറ്റര്‍ സൈഫ് റഹ്മാന്‍ നന്ദി പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ ലിനോമുട്ടത്ത്, ഷാജി കൊടുങ്ങല്ലൂര്‍, ഡേവിഡ് മങ്ങാന്‍,കുമാർ കിള്ളിമംഗലം, ബാബു നിസാര്‍, ബാബു രാമചന്ദ്രന്‍, ജിജു വേലായുധന്‍, അനില്‍ കുന്ദംകുളം, ജമാല്‍ ചിറക്കല്‍, ശശിധരന്‍ ചേലക്കര, രഘുനന്ദന്‍, ജയരാജ് വടക്കേകാട്, സുനില്‍ കൊടകര, ജാവേദ് അബ്ദുല്ല, ജോയ് എം എ, രതീഷ് രാംപാറമ്പില്‍, ധന്‍രാജ് കിള്ളിമംഗലം, ബാബുവര്‍ഗിസ്, ഗഫൂര്‍ ചന്ദ്രാപ്പിന്നി, ജയശങ്കര്‍, സോണി പാറക്കല്‍, ഉണ്ണികൃഷ്ണന്‍, രാജീവ്‌കോവത്, വിബിന്‍ തോട്ടത്തില്‍, ജോയ് ഔസേഫ്, ജോസഫ് പികെ, മുസ്തഫ പുനിലത്, അന്‍സായ് ഷൗക്കത്ത്, രമേശ് കരുവന്നൂര്‍, ആല്‍ബി ആന്റോ, അലി ദേശമംഗലം, രഞ്ജിത്ത്, അമ്പിളി അനില്‍, കിറ്റി ലിനോ, ഹസീന സലീം എന്നിവര്‍ പരിപാടിക്ക് നേതൃത്യം നല്‍കി.