റിയാദ്: പോള്‍സ്റ്റാര്‍ ഡാന്‍സ് അക്കാദമി അവതരിപ്പിക്കുന്ന ‘പോള്‍സ്റ്റാര്‍ നൈറ്റ്’ റിയാദില്‍ ഇന്ന് രാത്രി എട്ട് മണിക്ക് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൃത്തത്തിന് മാത്രമായി ഇത്ര വലിയ കാന്‍വാസില്‍ ഒരു ഷോ ഇതാദ്യമായാണ് സൗദിയില്‍ നടക്കുന്നത്. ഇന്ന് രാത്രി 8 മണിക്ക് ജബല്‍ അജ്യാദ് റോഡിലെ നവരാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രശസ്ത കഥക് കലാകാരന്‍ ദേവേഷ് മിര്‍ചാന്ദിനി, ചലച്ചിത്ര താരങ്ങളും ഡാന്‍സര്‍മാരുമായ ദില്‍ഷ പ്രസന്നന്‍, ഡോ. ശിഖാ സോഹില്‍ സന്തോഷ്, സുനില്‍ ഭാസ്‌കര്‍, ബിഗ്‌ബോസ് താരവും ഡി.ജെ കലാകാരനുമായ സിബിന്‍ ബെഞ്ചമിന്‍ എന്നിവരോടൊപ്പം പോള്‍ സ്റ്റാറിലെ വിവിധ പ്രായത്തിലുള്ള നൂറിലധികം നൃത്ത കലാകാരന്മാരും വേദിയില്‍ ആവേശകരമായ പ്രകടനങ്ങള്‍ അവതരിപ്പിക്കും.
നൃത്തങ്ങള്‍ ചിട്ടപ്പെടുത്തിയത് കൊറിയോഗ്രാഫര്‍ വിഷ്ണു വിജയനും അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍മാരായ ജാക്കി രാഹുലും വിനീത് സി.കെ.യും ചേര്‍ന്ന സംഘമാണ്. വിവിധ തരത്തിലുള്ള നൃത്തത്തിന്റെ അതിരുകളില്ലാത്ത ആഘോഷരാവിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും കൂടുതല്‍ വിവരങ്ങള്‍ക്കും പാസ് ലഭിക്കാനും ബന്ധപ്പെടേണ്ട നമ്പറുകള്‍: 054 380 2844, 055 262 9802.