കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം ഫലപ്രദമായി നിയന്ത്രിക്കാൻ പ്രാദേശിക പ്രവാസി കൂട്ടായ്മകളുടെ ഇടപെടൽ ഇന്ന് മുമ്പെങ്ങുമില്ലാത്തവിധം അനിവാര്യമാണെന്ന് സുബൈർ കുഞ്ഞ് ഫൗണ്ടേഷന്റെ ‘റിസ’ സംഘടിപ്പിച്ച ‘പ്രവാസി ലീഡേഴ്സ് മീറ്റ്’ വെബിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി റിയാദ് ഘടകം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രായാധിക്യത്തെ മറികടന്ന് അസാമാന്യമായ സമരവീര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച നേതാവായിരുന്നു വി.എസ്.