ജിദ്ദ: ജിദ്ദ ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഇഫ്താറും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രവാസ ലോകത്തെ തിരക്കുകൾക്കിടയിലും നാട്ടിലെ ബന്ധങ്ങൾ പുതുക്കാനും സൗഹൃദം പങ്കുവെക്കാനും സംഗമം വേദിയായി.
പ്രസിഡന്റ് മുഹമ്മദ് അമീൻ ചെമ്മലയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് മുഖ്യ രക്ഷാധികാരി സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ വരാനിരിക്കുന്ന ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സെക്രട്ടറി സുനീർ കെ.പി വിശദീകരിച്ചു.
ചടങ്ങിൽ മുജീബ് സ്വാലാഹി റമദാൻ സന്ദേശം നൽകി. ആരാധനാ കർമ്മങ്ങൾക്കായി കൂടുതൽ സമയം നീക്കിവെക്കുന്നതോടൊപ്പം വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും അത് ആഴത്തിൽ പഠിക്കാനും വിശ്വാസികൾ സമയം കണ്ടെത്തണമെന്ന് അദ്ദേഹം ഉണർത്തി.
രക്ഷാധികാരി അഷ്റഫ് വി.ടി സ്വാഗതം ആശംസിച്ചു. ഫൈസൽ ബാബു കെ.സി, അഷ്റഫ് പി.വി, ഷക്കീല പി.വി, മുഹ്സിന ടീച്ചർ, ഗഫൂർ പി.സി, ഹബീബ് കാഞ്ഞിരാല, ആസിഫ് ഗഫൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ ഷിജാഹ് വി.ടി നന്ദി രേഖപ്പെടുത്തി. പ്രാർത്ഥനയോടെയും സ്നേഹവിരുന്നോടെയും സംഗമം സമാപിച്ചു.



