ദുബായ്: അക്ഷരക്കൂട്ടം യു.എ.ഇ സംഘടിപ്പിച്ച പരിപാടിയിൽ ഇ.കെ. ദിനേശൻ എഡിറ്റ് ചെയ്ത് റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘നിതിൻ രാജ് ജാതി’ എന്ന പുസ്തകം നിസാർ ഇബ്രാഹിം എം.വി. വനിതയ്ക്ക് നൽകി പ്രകാശനം ചെയ്തു. രമേഷ് പെരുമ്പിലാവ് പുസ്തകപരിചയം നടത്തി. രാധിക വെമുല, ഡോ. മാളവിക ബിന്നി, ഡോ. ടി.ടി. ശ്രീകുമാർ, ജയന്ത് എസ്. രാംതകെ, കെ.ഇ.എൻ, ഡോ. പി.കെ. പോക്കർ, ഡോ. ജയശീലൻ രാജ്, ഡോ. ശാലിനി വി.എസ്, രാജേഷ് കെ. എരുമേലി, പൂർണിമ നിഷ, ശ്രുതി സി.ആർ, അഡ്വക്കേറ്റ് വിനോദ് പയ്യട, പി.എസ്. റംഷാദ്, കാർത്തിക എസ്, റെജിമോൻ കുട്ടപ്പൻ, ദിനു വെയിൽ, കെ. സന്തോഷ് കുമാർ, ഒ.പി. രവീന്ദ്രൻ, കെ. കണ്ണൻ എന്നിങ്ങനെ 21 പേരാണ് ഈ വിഷയത്തിൽ പുസ്തകത്തിലൂടെ തങ്ങളുടെ ഇടപെടൽ നടത്തിയിരിക്കുന്നത്.
കേരളത്തിൽ നിതിൻ രാജ് എന്ന യുവാവ് നേരിട്ട ജാതീയ അപമാനവും അതിനെത്തുടർന്നുണ്ടായ ആത്മഹത്യയും ഒരു വ്യക്തിയുടെ മാത്രം ദുരന്തമല്ല, അത് നമ്മുടെ സമൂഹത്തിന്റെ കണ്ണാടിയാണ്. ഒരു മനുഷ്യനെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് നിയമപരമായി ആത്മഹത്യയാണെങ്കിലും ധാർമ്മികമായി അത് സമൂഹം പങ്കാളിയായ ഒരു കൊലപാതകമാണെന്നും പുസ്തകം പരിചയപ്പെടുത്തി രമേഷ് പെരുമ്പിലാവ് പറഞ്ഞു.
കേരളത്തിൽ പോലും ജാതി ശക്തമായി നിലനിൽക്കുന്നുണ്ട് എന്നതിന്റെ രേഖപ്പെടുത്തലാണ് നിതിൻ രാജിന്റെ മരണം വ്യക്തമാക്കുന്നതെന്നും, അത് നമ്മുടെ പുരോഗമന ബോധത്തിന് ഏൽപ്പിക്കുന്ന പരിക്ക് ചെറുതല്ലെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് നിസാർ ഇബ്രാഹിം പറഞ്ഞു. തൊഴിലിടങ്ങളിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നതിനെക്കുറിച്ചാണ് പുസ്തകത്തെ മുൻനിർത്തി എം.വി. വനിത സംസാരിച്ചത്.
എം.സി. നവാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദലി കിനാലൂർ, പി.ജി. രാജേന്ദ്രൻ, അബു ലൈസ്, അഷറഫ് കൊടങ്കലൂർ, അജിത് കണ്ടല്ലൂർ, ഡോ. പ്രശാന്ത്, ഷാജഹാൻ തറയിൽ, ജൂബൈർ വെള്ളാടത്ത്, ലേഖ ജെസ്റ്റിൻ, ഹാരിസ് വെള്ളയിൽ, ലൗലി നിസാർ, അസി, ഉണ്ണി കൊട്ടാരത്തിൽ, അനസ് മാള എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പുസ്തകത്തിന്റെ ആദ്യ വില്പന ടി.ജെ. ബാബുവിന് നൽകി ഷിബു മുഹമ്മദ് നിർവഹിച്ചു. ജെഫു സ്വാഗതവും അജിത്ത് വള്ളോലി നന്ദിയും പറഞ്ഞു. എഡിറ്റർ ഇ.കെ. ദിനേശൻ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി.







