ജിദ്ദ- മെക് 7 ജിദ്ദ ഷറഫിയ ബ്രാഞ്ച് സൗദി അറേബ്യയുടെ 95ാം ദേശീയ ദിനം ആഘോഷിച്ചു. അംഗങ്ങളും കുട്ടികളും സൗദി ദേശിയ പതാകയും ഷാളുകളും ധരിച്ച് ബഗ്ദാദിയ കല്ല് പാർക്കിൽ ഘോഷയാത്ര നടത്തി. തലാൽ സ്കൂൾ പ്രിൻസിപ്പാൾ സ്വാലിഹ് മാസ്റ്റർ ദേശിയദിന സന്ദേശം നൽകി. നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു, ഇബ്രാഹിം കൊല്ലി, മജീദ് കോട്ടീരി,അബുബക്കർ കോയ, ഉണ്ണി തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു. ജംഷി ബാവ കാരി സ്വാഗതം പറഞ്ഞു.


ടി കെ അബ്ദുറഹ്മാൻ, ഖാലിദ് പാളയാട്ട്, ഇബ്രാഹിം മുണ്ടപ്പലം,കബീർ നീറാട്, അസ്‌കർ കൊണ്ടോട്ടി, ജാഫർ മുണ്ടപ്പലം, സബാഹ് മാസ്റ്റർ, ശിഹാബ്, അസ്‌ലം, സഈദ്, ടി.കെ.സി അബ്ദുള്ള, സമദ് പൊറ്റയിൽ, എന്നിവർ പരിപാടി നിയന്ത്രിച്ചു. ജരീർ വേങ്ങര, റിയാസ്, ഷാനവാസ്, അഷ്റഫ് വരിക്കോടൻ എന്നിവർ നിയന്ത്രിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



