ജിദ്ദ :ഹയ്യ സഫയിൽ നഹദി ഫാർമസിയിൽ ജോലി ചെയ്യുന്ന മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീം (55)ജിദ്ദയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ജിദ്ഹാനി ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 30 വർഷമായി പ്രവാസിയാണ്. ഭാര്യ സുലൈഖ സന്ദർശന വിസയിൽ കൂടെയുണ്ട്. മക്കൾ-മുഷ്‌താഖുദ്ധിൻ, മുഹ്‌സിന. മരുമക്കൾ- നൗഷാദ്,ഫിദ. സഹോദരങ്ങൾ മുസ്‌തഫ,അലി,അബ്ദുൽ റസാക്ക്,ഫാത്തിമ സുഹറ.മയ്യിത്ത് ജിദ്ദയിൽ മറവുചെയ്യും.സഹായങ്ങൾക്ക് ജിദ്ദ കെഎംസിസി വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



