ജിദ്ദ: അൽ ഖുംറയിൽ ജോലി ചെയ്തിരുന്ന മങ്കട കുറുവ ചെറുകുളമ്പ് സ്വദേശി ചാലൂത്ത് ഷബീബ് (33)താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. മൃതദ്ദേഹം ജിദ്ദ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ.ജനാസ ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ് പരേതനായ ചാലൂത്ത് മൊയ്തു. മാതാവ് ഫാത്തിമ്മ.ഭാര്യ ഫഹ്‌മ.സഹോദരങ്ങൾ നൗഷാദ്,റമീസ്,സമീറ(പരേത)ഒരു വർഷമായി പ്രവാസിയാണ്.സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




