റിയാദ്: മലയാളം മിഷൻ പ്രവാസി മലയാളി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘സുഗതാഞ്ജലി’ ആഗോള കാവ്യാലാപന മത്സരത്തിന്റെ സൗദി ചാപ്റ്റർതല മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സൗദി അറേബ്യയിൽ താമസിക്കുന്ന പ്രവാസി മലയാളി കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
പ്രവാസി കുട്ടികളിൽ മലയാള ഭാഷയോടും കവിതയോടുമുള്ള താൽപര്യം വളർത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മലയാളം മിഷൻ മത്സരം സംഘടിപ്പിക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. 2026ലെ മത്സരത്തിൽ പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളാണ് മത്സരാർത്ഥികൾ ആലപിക്കേണ്ടത്.
സൗദിയിൽ നിന്ന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 31നകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. മത്സരവിഭാഗങ്ങൾ, രജിസ്ട്രേഷൻ രീതി, കവിത തിരഞ്ഞെടുക്കൽ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്ററുമായി ബന്ധപ്പെടാവുന്നതാണ് (വാട്സ്ആപ്പ്: +966 500 942167).







