ജിദ്ദ: ഉപരിപഠനാർത്ഥം നാട്ടിലേക്ക് തിരിക്കുന്ന വിദ്യാർത്ഥികൾക്ക് കേരളാ കലാസാഹിതി യാത്രയയപ്പ് നൽകി. കലാസാഹിതി അംഗങ്ങളുടെ മക്കളായ ഇശൽ ഫസലിൻ, എമി മാത്യു, സിദ്ധാർഥ് സാജൻ, ശ്രീ നന്ദ കുറുങ്ങാട്ട് എന്നിവർക്കാണ് സംഘടന ഊഷ്മളമായ യാത്രയയപ്പ് ഒരുക്കിയത്. തുടർപഠനത്തിനായി പോകുന്ന നാലുപേർക്കും കലാസാഹിതിയുടെ സ്നേഹോപഹാരം രക്ഷാധികാരി മുസാഫിർ കൈമാറി. ചടങ്ങിൽ പങ്കെടുത്തവർ വിദ്യാർത്ഥികളുടെ ശോഭനമായ ഭാവിക്ക് ആശംസകൾ നേർന്നു.
പ്രസിഡന്റ് നൗഷാദ് അടൂർ, ജനറൽ സെക്രട്ടറി ഡാർവിൻ, ട്രഷറര്‍ സന്തോഷ് വടവട്ടത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ ഷാനവാസ് കൊല്ലം, അഷ്റഫ് കുന്നത്ത്, സജി കുര്യാക്കോസ്, ഷാജഹാൻ, മാത്യു, മോഹൻ ബാലൻ, ശിവാനന്ദൻ, ഫസലിൻ, സലീന മുസാഫിർ, ഷാനി ഷാനവാസ്, ലിജി സജി, ജാൻസി മോഹൻ, കൃപാ സന്തോഷ്, നിഖിതാ ഫസലിൻ, മഞ്ജു സാജൻ, മനീഷ മാത്യു, ശിവാനി സാജൻ, ഇയാൻ മാത്യു എന്നിവരും പങ്കെടുത്തു.



