ജിദ്ദ: തിരുവിതാംകൂർ പ്രദേശത്തിൻ്റെ ഭാഗമായിരുന്ന സ്ഥലങ്ങളായ കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ളവരുടെ ജിദ്ദാ പ്രവാസി കൂട്ടായ്മയായ ജെ.ടി.എ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു.
ജെ.ടി എ യിലെ അംഗങ്ങളുടെ കലാസാഹിത്യ സാംസ്കാരിക സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക, അവ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നീ ലക്ഷ്യങ്ങളിൽ സംഘടന വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
സംഘടനയിൽ അംഗത്വം ആഗ്രഹിക്കുന്നവർ ജെ ടി എ പ്രസിഡണ്ട് അലി തേക്കുതോട് ( 055 505 6835 ), ഓർഗനൈസിംഗ് സെക്രട്ടറി റഷീദ് ഓയൂർ (056 281 6604) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group