Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • ടി20 ലോകകപ്പ്; സൂര്യ മികവിൽ വിയർത്ത് ജയിച്ച് ഇന്ത്യ
    • കൂത്തുപറമ്പ് തിരിച്ചുപിടിക്കാൻ ലീഗിന്റെ ‘മാസ്റ്റർ പ്ലാൻ’; സഫാരി സൈനുൽ ആബിദീൻ എന്ന തുറുപ്പുചീട്ട്
    • ഇറാനുമായുള്ള ചര്‍ച്ചകളെ പ്രശംസിച്ച് ട്രംപ്, ചര്‍ച്ചകള്‍ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നും യു.എസ് പ്രസിഡന്റ്
    • ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് കരുത്ത്; ടോട്ടൻഹാമിനെ തകർത്ത് കാരിക്കിന്റെ കുട്ടികൾ​
    • കുട്ടികളുടെ മനഃശാസ്ത്രം വിഷയത്തിൽ തബൂക്ക് കെഎംസിസി വനിതാവിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ജിദ്ദ നവോദയയും കേരള പൗരാവലിയും വി എസ് അനുസ്മരണം സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/07/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    jeddah navodaya vs
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സി.പി.ഐ.എം. സ്ഥാപക നേതാക്കളിൽ അവസാനത്തെ കണ്ണിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കരുത്തിന്റെ പ്രതീകവുമായ മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ജിദ്ദ നവോദയ അനുശോചനം രേഖപ്പെടുത്തി. ഷറഫിയ ലക്കി ദർബാർ റെസ്റ്റോറന്റിൽ നടന്ന അനുശോചന യോഗത്തിൽ രക്ഷാധികാരി സമിതി അംഗം മൊയ്‌ദീൻ അധ്യക്ഷനായി, നവോദയ ആക്ടിങ് മുഖ്യ രക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി അനുസ്മരണ പ്രഭാഷണവും നടത്തി.

    അവസാനിക്കാത്ത പോരാട്ടങ്ങൾക്ക് ഉയിരേകിയ കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രത്തിന്റെ ആൾ രൂപമായി തലമുറകൾ നെഞ്ചേറ്റിയ അവകാശപ്പോരാട്ടങ്ങളിലൂടെ ചൂഷിതരുടെയും പീഡിതരുടെയും സമര കേരള ചരിത്രം വി എസ് എന്ന രണ്ടക്ഷരത്തിൽ എക്കാലത്തും ഓർമ്മിക്കപ്പെടുമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ നവോദയ കേന്ദ്ര ട്രഷറർ സി.എം. അബ്‌ദുൾ റഹ്‌മാൻ, രക്ഷാധികാരി സമിതി അംഗങ്ങളായ ശിഹാബുദ്ധീൻ എണ്ണപ്പാടം, ആസിഫ് കരുവാറ്റ,  ഇക്ബാൽ, സലാഹുദ്ധീൻ കൊഞ്ചിറ, അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി.), ഹകീം പാറക്കൽ (ഓ.ഐ.സി.സി), പി.പി.എ. റഹീം, സത്താർ ഇരിട്ടി (ന്യൂ ഏജ്), മുസാഫിർ,  ഹിഫ്‌സു റഹ്മാൻ, കബീർ കൊണ്ടോട്ടി (ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ്), സലാഹ് കാരാടൻ (ഇസ്ലാഹി സെന്റര്), നസീർ വാവ കുഞ്ഞു (തിരുവിതാംകൂർ അസോസിയേഷൻ), ബഷീർ അലി പരുത്തികുന്നൻ (മൈത്രി ജിദ്ദ), കെ.ടി.എ. മുനീർ, ലീന അജി തുടങ്ങി നവോദയയുടെയും ജിദ്ദയിലെ മറ്റു രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ നേതാക്കളും യോഗത്തിൽ സംസാരിച്ചു. ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതാവും രക്ഷധികാരി സമിതി അംഗം മുഹമ്മദ്‌ മേലാറ്റൂർ നന്ദിയും പറഞ്ഞു.

    ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച വി എസ് അനുസ്മരണ യോഗത്തിൽ ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, മാധ്യമ, വിവിധ പ്രവാസി കൂട്ടായ്മാ പ്രതിനിധികൾ പങ്കെടുത്തു. വി.എസ് അരികുവൽക്കരിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി അവകാശ പോരാട്ടങ്ങൾ നയിച്ച യോദ്ധാവാണെന്ന്  യോഗത്തിൽ പങ്കെടുത്തു സംസാരിച്ചവർ  അഭിപ്രായപ്പെട്ടു.

    ജിദ്ദ അൽ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  ചടങ്ങിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. മൻസൂർ വയനാട് സ്വാഗതം  പറഞ്ഞു. പൗരാവലി പ്രതിനിധിസഭാംഗങ്ങളായ വാസു വെള്ളത്തേടത്ത് (നവോദയ), നസീർ വാവക്കുഞ്ഞ്, സലാഹ് കാരാടൻ (ഇസ്ലാഹി സെന്റർ), ബീരാൻ കൊയിസ്സൻ, ഹിഫ്‌സു റഹ്മാൻ, ശരീഫ് അറക്കൽ, അബ്ദുൽ റഹിം ഒതുക്കുങ്ങൽ,   അയൂബ് ഖാൻ പന്തളം, അരുവി മോങ്ങം, സി എച്ച് ബഷീർ, സിമി അബ്ദുൽ ഖാദർ, സുബൈർ മുട്ടം, സാബിത്ത് വയനാട്, രാജു ഏറ്റുമാനൂർ, ഷാന്റോ ജോർജ്ജ് തൃശൂർ,  സാദിഖലി തുവ്വൂർ, ബഷീർ പരുത്തിക്കുന്നൻ,അംജദ്, മുഹമ്മദ് റാഫി ആലുവ  എന്നിവർ  സംസാരിച്ചു.

    ഹക്കീം പാറക്കൽ, നാസർ വെളിയംകോട്, സത്താർ കണ്ണൂർ എന്നിവർ  ഓഐസിസി, കെഎംസിസി, ന്യൂ ഏജ് എന്നീ സംഘടനകളെ പ്രതിനിധീകരിച്ചു അനുശോചനം രേഖപ്പെടുത്തി. അബ്ദുൽ ഖാദർ എറണാകുളം, വേണു അന്തിക്കാട്, താജുദ്ധീൻ, അനസ് ഓച്ചിറ, സലിം പൊറ്റയിൽ, റിയാസ് വെങ്കിട്ട, സബീനാ റാഫി  എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah VS
    Latest News
    ടി20 ലോകകപ്പ്; സൂര്യ മികവിൽ വിയർത്ത് ജയിച്ച് ഇന്ത്യ
    07/02/2026
    കൂത്തുപറമ്പ് തിരിച്ചുപിടിക്കാൻ ലീഗിന്റെ ‘മാസ്റ്റർ പ്ലാൻ’; സഫാരി സൈനുൽ ആബിദീൻ എന്ന തുറുപ്പുചീട്ട്
    07/02/2026
    ഇറാനുമായുള്ള ചര്‍ച്ചകളെ പ്രശംസിച്ച് ട്രംപ്, ചര്‍ച്ചകള്‍ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നും യു.എസ് പ്രസിഡന്റ്
    07/02/2026
    ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് കരുത്ത്; ടോട്ടൻഹാമിനെ തകർത്ത് കാരിക്കിന്റെ കുട്ടികൾ​
    07/02/2026
    കുട്ടികളുടെ മനഃശാസ്ത്രം വിഷയത്തിൽ തബൂക്ക് കെഎംസിസി വനിതാവിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു
    07/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.