ജിദ്ദ- സി.പി.ഐ.എം. സ്ഥാപക നേതാക്കളിൽ അവസാനത്തെ കണ്ണിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കരുത്തിന്റെ പ്രതീകവുമായ മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ജിദ്ദ നവോദയ അനുശോചനം രേഖപ്പെടുത്തി. ഷറഫിയ ലക്കി ദർബാർ റെസ്റ്റോറന്റിൽ നടന്ന അനുശോചന യോഗത്തിൽ രക്ഷാധികാരി സമിതി അംഗം മൊയ്‌ദീൻ അധ്യക്ഷനായി, നവോദയ ആക്ടിങ് മുഖ്യ രക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി അനുസ്മരണ പ്രഭാഷണവും നടത്തി.
അവസാനിക്കാത്ത പോരാട്ടങ്ങൾക്ക് ഉയിരേകിയ കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രത്തിന്റെ ആൾ രൂപമായി തലമുറകൾ നെഞ്ചേറ്റിയ അവകാശപ്പോരാട്ടങ്ങളിലൂടെ ചൂഷിതരുടെയും പീഡിതരുടെയും സമര കേരള ചരിത്രം വി എസ് എന്ന രണ്ടക്ഷരത്തിൽ എക്കാലത്തും ഓർമ്മിക്കപ്പെടുമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
ജിദ്ദ നവോദയ കേന്ദ്ര ട്രഷറർ സി.എം. അബ്‌ദുൾ റഹ്‌മാൻ, രക്ഷാധികാരി സമിതി അംഗങ്ങളായ ശിഹാബുദ്ധീൻ എണ്ണപ്പാടം, ആസിഫ് കരുവാറ്റ, ഇക്ബാൽ, സലാഹുദ്ധീൻ കൊഞ്ചിറ, അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി.), ഹകീം പാറക്കൽ (ഓ.ഐ.സി.സി), പി.പി.എ. റഹീം, സത്താർ ഇരിട്ടി (ന്യൂ ഏജ്), മുസാഫിർ, ഹിഫ്‌സു റഹ്മാൻ, കബീർ കൊണ്ടോട്ടി (ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ്), സലാഹ് കാരാടൻ (ഇസ്ലാഹി സെന്റര്), നസീർ വാവ കുഞ്ഞു (തിരുവിതാംകൂർ അസോസിയേഷൻ), ബഷീർ അലി പരുത്തികുന്നൻ (മൈത്രി ജിദ്ദ), കെ.ടി.എ. മുനീർ, ലീന അജി തുടങ്ങി നവോദയയുടെയും ജിദ്ദയിലെ മറ്റു രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ നേതാക്കളും യോഗത്തിൽ സംസാരിച്ചു. ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതാവും രക്ഷധികാരി സമിതി അംഗം മുഹമ്മദ് മേലാറ്റൂർ നന്ദിയും പറഞ്ഞു.


ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച വി എസ് അനുസ്മരണ യോഗത്തിൽ ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, മാധ്യമ, വിവിധ പ്രവാസി കൂട്ടായ്മാ പ്രതിനിധികൾ പങ്കെടുത്തു. വി.എസ് അരികുവൽക്കരിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി അവകാശ പോരാട്ടങ്ങൾ നയിച്ച യോദ്ധാവാണെന്ന് യോഗത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ജിദ്ദ അൽ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. മൻസൂർ വയനാട് സ്വാഗതം പറഞ്ഞു. പൗരാവലി പ്രതിനിധിസഭാംഗങ്ങളായ വാസു വെള്ളത്തേടത്ത് (നവോദയ), നസീർ വാവക്കുഞ്ഞ്, സലാഹ് കാരാടൻ (ഇസ്ലാഹി സെന്റർ), ബീരാൻ കൊയിസ്സൻ, ഹിഫ്‌സു റഹ്മാൻ, ശരീഫ് അറക്കൽ, അബ്ദുൽ റഹിം ഒതുക്കുങ്ങൽ, അയൂബ് ഖാൻ പന്തളം, അരുവി മോങ്ങം, സി എച്ച് ബഷീർ, സിമി അബ്ദുൽ ഖാദർ, സുബൈർ മുട്ടം, സാബിത്ത് വയനാട്, രാജു ഏറ്റുമാനൂർ, ഷാന്റോ ജോർജ്ജ് തൃശൂർ, സാദിഖലി തുവ്വൂർ, ബഷീർ പരുത്തിക്കുന്നൻ,അംജദ്, മുഹമ്മദ് റാഫി ആലുവ എന്നിവർ സംസാരിച്ചു.
ഹക്കീം പാറക്കൽ, നാസർ വെളിയംകോട്, സത്താർ കണ്ണൂർ എന്നിവർ ഓഐസിസി, കെഎംസിസി, ന്യൂ ഏജ് എന്നീ സംഘടനകളെ പ്രതിനിധീകരിച്ചു അനുശോചനം രേഖപ്പെടുത്തി. അബ്ദുൽ ഖാദർ എറണാകുളം, വേണു അന്തിക്കാട്, താജുദ്ധീൻ, അനസ് ഓച്ചിറ, സലിം പൊറ്റയിൽ, റിയാസ് വെങ്കിട്ട, സബീനാ റാഫി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.