Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • എമറാത്തി വ്യവസായി സാലീം അൽ സമാന്റെ വിയോഗത്തിൽ യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി
    • ‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’: രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
    • ജിസാൻ ദർബ്‌ കെഎംസിസി ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    • ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    നിയമസഭ തെരഞ്ഞെടുപ്പ്; പ്രവാസലോകത്തിന്റെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി വനിതാ വിംഗ് ചർച്ചാ സംഗമം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/04/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ നിലപാടുകളും ആവശ്യങ്ങളും ചർച്ച ചെയ്യുന്നതിനായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വനിതാ വിംഗ് സംഘടിപ്പിച്ച ചർച്ചാ സംഗമം ശ്രദ്ധേയമായി. പ്രവാസികൾ നേരിടുന്ന നിരന്തരമായ വെല്ലുവിളികളും ഭരണകൂടങ്ങളിൽ നിന്നുള്ള പ്രതീക്ഷകളും ചർച്ചയായി.

    പ്രവാസി പെൻഷൻ കാലാനുസൃതമായി വർദ്ധിപ്പിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, മരണാനന്തര സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. വിമാന ടിക്കറ്റ് നിരക്കിലെ അന്യായമായ വർദ്ധനവിനെതിരെയും പ്രവാസി വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസം, സി.ബി.എസ്.ഇ സ്‌കൂളുകൾ നേരിടുന്ന ഭരണപരമായ പ്രതിസന്ധികൾ എന്നിവ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു. പ്രവാസികളുടെ വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗൗരവമായ സംവാദങ്ങൾ നടന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിൽ വർദ്ധിച്ചു വരുന്ന മദ്യശാലകളും യുവതലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്ന് മാഫിയകളും പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നതായി യോഗം വിലയിരുത്തി. ഇത്തരം സാമൂഹിക വിപത്തുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുന്ന ഒരു സർക്കാരിനെയാണ് പ്രവാസലോകം ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിലാണ് പ്രവാസികൾക്ക് വലിയ പ്രതീക്ഷയെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

    വനിതാ വിങ് പ്രസിഡന്റ് മുംതാസ് പാലോളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷമീല മൂസ സ്വാഗതം ആശംസിച്ചു. ജിദ്ദ ഒ.ഐ.സി.സി വനിതാ വിങ് പ്രസിഡന്റ് മൗഷ്മി ശരീഫ്, മറിയം, സലീന ഇബ്രാഹിം, സാബിറ മജീദ്, മിസ്‌രിയ ഹമീദ്, ഇർഷാദ ഇല്യാസ്, മൈമൂന, നസീമ, ഹാജറ ബഷീർ, സുരയ്യ കാരി, ജസീറ ശരീഫ് തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ സജീവമായി പങ്കെടുത്തു. ട്രഷറർ കുബ്ര ലത്തീഫ് നന്ദി രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election KMCC
    Latest News
    എമറാത്തി വ്യവസായി സാലീം അൽ സമാന്റെ വിയോഗത്തിൽ യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി
    07/04/2026
    ‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’: രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
    07/04/2026
    ജിസാൻ ദർബ്‌ കെഎംസിസി ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    07/04/2026
    അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    07/04/2026
    ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    07/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.