ജിദ്ദ: പ്രമുഖ വനിതാ കൂട്ടായ്മയായ എമ്പവറിംഗ് വുമൺസ് അലയൻസിന്റെ (EWA- ഇവ) ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹരസാത്തിലെ അൽ റീഫ് ഇസ്തിരാഹയിൽ നടന്ന ചടങ്ങിൽ സുനിൽ സയ്ദ് സ്വാതന്ത്ര്യസമര ചരിത്രവും ജനാധിപത്യ മൂല്യങ്ങളും അനുസ്മരിച്ചു. ഇൽഫാ അമീന സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ റാലി, വിനോദ-കായിക മത്സരങ്ങൾ എന്നിവ പരിപാടിക്ക് ആവേശം പകർന്നു.
പ്രശസ്ത ഗായകൻ ജമാൽ പാഷയുടെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി. മാസിൻ ജമാൽ പാഷ, സോഫിയ സുനിൽ, സഹീർ മാഞ്ഞാലി, റാഫി ആലുവ, നാസർ മോങ്ങം, സിമി അബ്ദുൽ ഖാദർ, ഹസീന അഷ്‌റഫ്, അഫ്ര സബീൻ, ആയിഷ നാസർ, ശബാന കന്യാകുമാരി എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ജിന്നി ജോർജ് അവതാരകയായിരുന്നു.


ജ്യോതി ബാബുകുമാർ, ഷൈമ, സോഫിയ സുനിൽ, സബീനാ റാഫി എന്നിവർ കോർഡിനേറ്റർമാരായും, നവാസ് ബീമാപ്പള്ളി, നിസാർ മടവൂർ എന്നിവർ നിയന്ത്രണ പങ്കാളികളായും പ്രവർത്തിച്ചു. ജയൻ കണ്ണൂർ ശബ്ദ-വെളിച്ച സംവിധാനം നിർവ്വഹിച്ചു. EWAയിലെ അംഗങ്ങൾ ഭവനങ്ങളിൽ തയ്യാറാക്കിയ വിഭവങ്ങളോടെയുള്ള സ്‌നേഹവിരുന്നോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.







