റിയാദ്- റിയാദിൽ ഇന്നലെ നിര്യാതനായ ഹനീൻ അബ്ദുസമദി(15)ന്റെ മയ്യിത്ത് നമസ്കാരം ഇന്ന് അസർ നമസ്കാരത്തിന് (സൗദി സമയം വൈകിട്ട് 3.11) ശേഷം റിയാദിലെ അൽ റാജി മസ്ജിദിൽ നടക്കും. ഇന്നലെ വൈകിട്ടാണ് ഹനീൻ അബ്ദുസമദ് കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ നിര്യാതനായത്.
മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസറുമായ അഡ്വ. പി.കെ. ഹബീബ് റഹ്മാന്റെയും റിയാദിലെ പ്രിൻസസ് നൂറ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ ഷഈന്റെയും മകനായ ഹനീൻ റിയാദ് സുലൈമാനിയയിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



