Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 25
    Breaking:
    • മക്കയിൽ മെഹ്ഫിൽ കൂട്ടായ്മയുടെ ഹജ് വോളന്റിയർ ആദരവും വിദ്യാഭ്യാസ അവാർഡ് ദാനവും
    • 2026 ലോകകപ്പ് ഫുട്ബോളിലെ വിശ്വാസ പ്രഖ്യാപനങ്ങൾ: മൈതാനത്തിലെ സുജൂദുകൾ
    • തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു: മൂന്ന് കുവൈത്ത് പൗരന്മാർക്ക് തടവ് ശിക്ഷ
    • വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂകമ്പം: മുപ്പതിലധികം മരണം, എഴുന്നൂറിലധികം പേർക്ക് പരിക്ക്; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
    • ഗാസയില്‍ മസ്ജിദ് തകര്‍ക്കുന്നതിനിടെ മിനാരം തകര്‍ന്നുവീണ് ഇസ്രായിലി ബുള്‍ഡോസര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    മക്കയിൽ മെഹ്ഫിൽ കൂട്ടായ്മയുടെ ഹജ് വോളന്റിയർ ആദരവും വിദ്യാഭ്യാസ അവാർഡ് ദാനവും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2026 Community Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: മക്കയിലെ പ്രമുഖ ഫാമിലി കൂട്ടായ്മയായ ‘മെഹ്ഫിൽ മക്ക’യുടെ ആഭിമുഖ്യത്തിൽ ഹജ് സന്നദ്ധ സേവന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തിയ അംഗങ്ങൾക്കും കുട്ടികൾക്കുമുള്ള ആദരവും 2026 വർഷത്തെ വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു. മക്ക ഹുസൈനിയയിലെ അൽ സഹ്‌വാൻ ഓഡിറ്റോറിയത്തിൽ ‘സ്നേഹാദരവ് 2026’ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ മക്കയിലെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.

    ജിനു കെ. ബദറുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹംസ നുജൂമി ഖിറാഅത്ത് നടത്തി. മുഹമ്മദ് ഷാ പോരുവഴി സ്വാഗതം ആശംസിച്ചു. മക്കയിലെ ഹജ് സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ തുടക്കക്കാരനും പൊതുപ്രവർത്തകനുമായ മെഹ്ഫിൽ മക്കയിലെ സീനിയർ അംഗം ഷാജി ചുനക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരിയും സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുമായ ഷാനിയാസ് കുന്നിക്കോട് മുഖ്യപ്രഭാഷണം നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മെഹ്ഫിൽ മക്കയുടെ സീനിയർ അംഗങ്ങളും കോർഡിനേറ്റർമാരുമായ ഹാരിസ് മണ്ണാർക്കാട്, സാക്കിർ കൊടുവള്ളി, റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, റോഷ്‌ന നൗഷാദ്, അൻസി ഷൈജു, ബദരിയ്യ ഈസ, ഹസീന മുഹമ്മദ് ഷാ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

    വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച അംറീൻ നൗഷാദ്, ഹനാൻ ഫാത്തിമ മുജീബ്, അദ്നാൻ നൗഷാദ്, ഹാനിയ പാടയിൽ, ഇശൽ റിസീൻ എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ സൗദി പൗരപ്രമുഖരായ വലീഡ് മുഹമ്മദ് യാക്കൂബ്, അബ്ദുള്ള അൽ മഹമാദി, അഹമ്മദ് അലി അൽ ശഹ്‌രി, യാസീൻ നാസർ അഹമ്മദ് എന്നിവർ വിതരണം ചെയ്തു.

    ഈ വർഷത്തെ ഹജ് സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മെഹ്ഫിൽ കൂട്ടായ്മയിലെ കുരുന്നുകൾക്കുള്ള മൊമെന്റോകൾ ഇന്ത്യൻ പിൽഗ്രിം വെൽഫെയർ ഫോറം (IPWF) ചെയർമാൻ ഫസൽ മുഹമ്മദ്, ഹജ്ജ് മിഷൻ കോർഡിനേറ്റർ അബ്ബാസ്, ഏഷ്യൻ ഹോസ്പിറ്റൽ മാർക്കറ്റിംഗ് വിഭാഗം മേധാവി നസീർ കണ്ണൂർ, എഞ്ചിനീയർ ഹുസൈൻ ചൂനാട്, ഹജ്ജ് മിഷൻ മെഡിക്കൽ കോർഡിനേറ്റർ ഡോ. ടിറ്റോ റഹീം, അൽ അബീർ ഹോസ്പിറ്റൽ ഓർത്തോഡോണ്ടിസ്റ്റ് ഡോ. സാഹിർ, അബ്ദുൽ കരീം വരന്തരപ്പിള്ളി, ഹുസൈൻ കല്ലറ, ഫിറോസ് എടക്കര, സലീം മല്ലപ്പള്ളി, നൗഷാദ് കണ്ണൂർ, ഷൈജു ഖാൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

    ഷറഫുദ്ദീൻ പൂഴിക്കുന്നത്ത്, സർഫറാസ് തലശ്ശേരി, അബ്ദുൽ കരീം പൂവ്വാർ, സനൂഫ് ഖാൻ നിലമ്പൂർ, മുജീബ് വയനാട്, റഫീഖ് കോതമംഗലം, ഷിബിലി, ഷബാന ഷാനിയാസ്, ഷീബാ സെയ്ദ്, ജസീന അൻവർ, ആമിന, ഷെമീന മുതിര, നിസാന സലീം, ബാഷിറത്ത് ഈസ, ഷിഫാന, ഹബീബ ഹംസ, ഹബീബ ജിനു, ജംഷി മുജീബ് എന്നിവർ നേതൃത്വം നൽകി. നിരവധി കുടുംബങ്ങളുടെ സജീവ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. നൗഷാദ് തൊടുപുഴ നന്ദി രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മക്കയിൽ മെഹ്ഫിൽ കൂട്ടായ്മയുടെ ഹജ് വോളന്റിയർ ആദരവും വിദ്യാഭ്യാസ അവാർഡ് ദാനവും
    25/06/2026
    2026 ലോകകപ്പ് ഫുട്ബോളിലെ വിശ്വാസ പ്രഖ്യാപനങ്ങൾ: മൈതാനത്തിലെ സുജൂദുകൾ
    25/06/2026
    തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു: മൂന്ന് കുവൈത്ത് പൗരന്മാർക്ക് തടവ് ശിക്ഷ
    25/06/2026
    വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂകമ്പം: മുപ്പതിലധികം മരണം, എഴുന്നൂറിലധികം പേർക്ക് പരിക്ക്; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
    25/06/2026
    ഗാസയില്‍ മസ്ജിദ് തകര്‍ക്കുന്നതിനിടെ മിനാരം തകര്‍ന്നുവീണ് ഇസ്രായിലി ബുള്‍ഡോസര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു
    25/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.