മക്ക: 2025ലെ ഹജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മക്കയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ മലയാളി നഴ്സസ് ഫോറം (എം.എൻ.എഫ്) മക്ക സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഹജ് സെൽ നിലവിൽ വന്നു. മക്കയിലെ ഗവൺമെന്റ്-സ്വകാര്യ ആശുപത്രികളിലായി ജോലി ചെയ്യുന്ന നഴ്സിംഗ് സമൂഹത്തിന്റെ സേവനം ഇന്ത്യയിൽ നിന്ന് വരുന്ന ഹാജിമാർക്ക് വലിയ രീതിയിൽ ആശ്വാസകരമാകും. ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആകുന്ന ഹാജിമാർക്ക് യഥാസമയം വേണ്ട ചികിത്സാ സഹായം ലഭ്യമാക്കുക ,ഹാജിമാരുടെ താമസ സ്ഥലങ്ങളിൽ അവരുടെ ആരോഗ്യത്തിനുതകുന്ന ക്യാമ്പയിനുകൾ സംഘടിപ്പിക്കുക, ഭാഷാ പരിചയമില്ലാത്ത ഇന്ത്യൻ ഹാജിമാർക്ക് ആശുപത്രികളിൽ വേണ്ട സഹായം നൽകുക എന്നിവ എം.എൻ.എഫിന്റെ കീഴിൽ രൂപീകരിച്ച വോളണ്ടിയേഴ്സ് വഴി ഹാജിമാർക്കായ് ലഭ്യമാക്കും. ഹജ് സെൽ ചെയർമാനായി അബ്ദുൽ സാലിഹ്, കൺവീനർ ബുഷറുൽ ജംഹർ, ക്യാപ്റ്റൻ സെമീന സക്കീർ, കോർഡിനേറ്ററായി നിസാ നിസാമിനെയും തിരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group