ഹായിൽ : സൗദി അറേബ്യയുടെ തൊണ്ണൂറ്റിയഞ്ചാമത് ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ച് ഹായിൽ കെ.എം.സി.സി. സാംസ്കാരിക സമ്മേളനം, മധുര പലഹാര വിതരണം , ഡോക്യുമെന്ററി പ്രദർശനം , ബ്ലഡ് ഡൊണേഷൻ ക്യാമ്പ് തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്കാണ് ഹായിൽ കെ.എം.സി.സി തുടക്കം കുറിച്ചത്. സാംസ്കാരിക സമ്മേളനത്തിൽ വിവിധ മത, കക്ഷി രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
സൗദി കെഎംസിസി നാഷണൽ കമ്മറ്റി സെക്രട്ടറി ബഷീർ മാള അധ്യക്ഷത വഹിച്ചു. റസാക്ക് ഫൈസി ( സമസ്ത ഇസ്ലാമിക് സെന്റർ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. നാസർ ദാരിമി (എസ്.ഐ.സി), ബഷീർ കിന്നിങ്ങാർ (ഐ.സി.എഫ്) ഫൈസൽ മൗലവി പന്യംപാഠം(വിസ്‌ഡം), സോമരാജ് (നവോദയ),അഫ്സൽ കായം കുളം (മീഡിയ വൺ റിപ്പോർട്ടർ) നിസാം പാറക്കോട് (ഹബീബ് ഹോസ്പിറ്റൽ എം.ഡി), ഡോ. അരവിന്ദ്, സക്കരിയ ആയഞ്ചേരി, ഹബീബ് മദിരശ്ശേരി, കാദർ കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു. ഹായിൽ കെ.എം.സി.സി സെക്രട്ടറി നൗഷാദ് ഓമശ്ശേരി സ്വാഗതവും , അഷ്‌കർ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group