ജിദ്ദ- പരിശുദ്ധ ഹജ്ജ് നിവഹിക്കാനെത്തിയ മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും തിരുരങ്ങാടി ദയ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ടി പി എം ബഷീറിനു ദയ ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. സംഗമം കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബു അരിമ്പ്ര ഉൽഘാടനം ചെയ്തു. ദയ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് സീതി കൊളക്കാടൻ ഷാൾ അണിയിച്ചു ആദരിച്ചു..
തിരുരങ്ങാടി താലൂക്ക് പ്രദേശത്തു താമസിക്കുന്ന നിർധനരായ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണത്തിനും ചികിത്സാ സഹായങ്ങൾക്കുമായി ദയ ജിദ്ദ ചാപ്റ്റർ നൽകുന്ന സംഭാവന വലിയ മുതൽ കൂട്ടാണെന്നും ഉദാരമതികളുടെ സഹായങ്ങൾ അർഹരിലെത്തിക്കുന്നുണ്ടെന്നും ബഷീർ പറഞ്ഞു. ദയയുടെ കെട്ടിടത്തിൽ ഫിസിയോതെറപ്പി വിഭാഗവും പെയിൻ ആൻഡ് പാലിയേറ്റീവ് ശാഖയും ഉടൻ ആരംഭിക്കുമെന്നും ബഷീർ അറിയിച്ചു.
സീതി കൊളക്കാടന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ, റഫീഖ് പന്താരങ്ങാടി സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ, ജലാൽ തേഞ്ഞിപ്പാലം, സാബിൽ മമ്പാട്, മജീദ് കള്ളിയിൽ, പികെ സുഹൈൽ, ജംഷീർ മൂന്നിയൂർ, ഷമീം, സമദ് പൊറ്റയിൽ, നാസർ മമ്പുറം, സമദ് പരപ്പനങ്ങാടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.



