കാസർക്കോട്- അൽ അഹ്സയിൽ പ്രവാസിയായിരുന്ന യുവാവ് വീടിന്റെ ടെറസിൽനിന്ന് വീണു പരിക്കേറ്റ് മരിച്ചു. കാസർഗോഡ് ചെംനാട് മണിയൻഗാനം പരവനടുക്കം സി ബി ഹൗസിൽ പരേതരായ സി.ബി മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകൻ ഹംസ(41)യാണ് മരിച്ചത്. പരിക്കേറ്റതിനെ തുടർന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നേരത്തെ എട്ടു വർഷത്തോളം അൽ അഹ്സയിൽ പ്രവാസിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group