റിയാദ്- 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ബിജു ഫിലിപ്പിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
എറണാകുളം ജില്ലയിലെ പെരുമ്പടവം സ്വദേശിയായ ബിജു ഫിലിപ്പ് റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
യൂണിറ്റ് പ്രസിഡന്റ് അജിത് ഖാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി ബത്ഹ ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ഉമ്മർ, വൈസ് പ്രസിഡന്റ് ഹുസ്സൈൻ പി.എ., ട്രഷറർ സുധീഷ് തരോൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രവീൺ കുമാർ, ടി.എൻ., ഷാര റെയിൽ യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി, ബത്ഹ സെൻട്രൽ യൂണിറ്റ് അംഗം ഫൈസൽ എന്നിവർ സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ജയകുമാർ പുഴക്കൽ ബിജു ഫിലിപ്പിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി സ്വാഗതവും ബിജു ഫിലിപ്പ് നന്ദിയും പറഞ്ഞു.



