ജിദ്ദ– ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്ന് ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ. ഷറഫിയയിൽ ചേർന്ന കൺവൻഷൻ സൗദി നാഷണൽ കെഎംസിസി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വർഷമായി കേരളത്തിൽ നടക്കുന്ന അഴിമതികൾ അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ഷോക് ട്രീറ്റ്‌മെന്റായിരിക്കണം തദ്ദേശ തിരഞ്ഞെടുപ്പിലെ സമ്മദിദാനവകാശത്തെ വിനിയോഗിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവ സഹോദരങ്ങളുടെ പുണ്യ തീർത്ഥാടന കേന്ദ്രമായ ശബരിമലയിലെ സ്വർണ്ണം വരെ അപഹരിക്കുന്നവരായി കേരളത്തിലെ സിപിഎം ഭരണകൂടം മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു.
സൗദി നാഷണൽ കെഎംസിസി സെക്രട്ടറി നാസർ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. പിറവിയെടുത്തത് മുതൽ സാമുദായിക സൗഹാർദ്ദം നിലനിൽക്കുന്ന കൈരളിയുടെ മണ്ണിൽ തിരഞ്ഞെടുപ്പ് വിജയങ്ങൾക്കായി തരം താണ വർഗീയ ധ്രുവീകരണമാണ് കേരളത്തിലെ സിപിഎം നേത്രത്വം നൽകുന്ന ഭരണകൂടം നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രത്തിൽ ബിജെപി ന്യൂനപക്ഷ, ദളിത് പീഡനങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോൾ, കേരളത്തിൽ അതിന് നേതൃത്വം നൽകുന്നത് പിണറായിയുടെ സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. മന്തിസഭയെ പോലും വിശ്വാസത്തിലെടുക്കാതെ പി എം ശ്രീ പോലെയുള്ള സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ രഹസ്യമായി ധാരണ ഒപ്പിട്ട് പിടിക്കപ്പെട്ടപ്പോൾ മലക്കം മറിയുന്ന കാഴച്ചകളാണ് കേരളം അടുത്ത കുറച്ചു നാളുകളായി കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സി. കെ. റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി വി. പി. മുസ്തഫ, ട്രഷറർ വി. പി. അബ്ദുൽ റഹിമാൻ, ജില്ലാ കെഎംസിസി ഭാരവാഹികളായ ടി. കെ. അബ്ദുൽ റഹിമാൻ. സുബൈർ വാണിമേൽ, അബ്ദുൽ വഹാബ്, നൗഫൽ റഹേലി, സൈതലവി കെ, ഷാഫി പുത്തൂർ, റിയാസ് താത്തോത്ത്, ഷബീർ അലി, സാലിഹ് പൊയിൽതൊടി, നിസാർ മടവൂർ, ബഷീർ കീഴില്ലത്ത്, തഹ്ദീർ വടകര, പട്ടാമ്പി മണ്ഡലം ജനറൽ സിക്രട്ടറി സൈനുൽ ആബിദ്, മണ്ഡലം ഭാരവാഹികളായ സലിം മലയിൽ, ഖാലിദ് പാളയാട്ട്, ഷമീർ എലത്തൂർ, ഫൈസൽ മണലൊടി, ഹനീഫ മലയമ്മ, ജലീൽ വടകര തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കെഎംസിസി ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, ട്രഷറർ അബ്ദുൽ സലാം ഒ. പി. നന്ദിയും പറഞ്ഞു. സലിം കൊടുവള്ളി ഖിറാഅത്ത് നടത്തി.



