Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • റഹീം കേസ്: റിയാദ് ഗവർണ്ണർക്ക് ദയാ ഹരജി നൽകും -നിയമ സഹായ സമിതി
    • ഇറാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍; ഖത്തര്‍ അമീറിനെ പ്രശംസിച്ച് സ്‌പെയിന്‍ രാജാവ്.
    • ഒമാൻ ഉൾക്ക‌ടലിൽ കപ്പലിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ നാവികസേന
    • ലിവിങ് പങ്കാളിയെ കൊലപ്പെടുത്തി ഗാര്‍ബേജ് ട്രക്കില്‍ ഉപേക്ഷിച്ചു; പ്രതി അറസ്റ്റില്‍
    • ചൂരല്‍മലയില്‍ വില്ലേജ് ഓഫീസറെ തടഞ്ഞുവെച്ച് പ്രതിഷേധിച്ച ആറുപേര്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    ഡിജിറ്റല്‍ യുഗത്തില്‍ മാധ്യമ പ്രവര്‍ത്തനത്തിന് ഗുണനിലവാരം കുറയുന്നു: സി.കെ ഹസ്സന്‍ കോയ

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം04/12/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കാലത്ത് സാധ്യതകള്‍ ഏറെയുണ്ടെങ്കിലും മാധ്യമ രംഗത്ത് ഗുണനിലവാരം കുറയുന്നുണ്ടെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാളം ന്യൂസ് മുന്‍ ന്യൂസ് എഡിറ്ററുമായ സി കെ ഹസ്സന്‍ കോയ. വാര്‍ത്താ ശേഖരണം മുതല്‍ വിതരണം വരെ വിപ്ലവകരമായ മാറ്റം ദൃശ്യമാണ്. എന്നാല്‍ സൗകര്യങ്ങള്‍ക്കനുസരിച്ച് മികവു പുലര്‍ത്താന്‍ പലര്‍ക്കും കഴിയുന്നില്ല. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ ‘മാധ്യമ പ്രവര്‍ത്തനം: ഡിജിറ്റല്‍ കാലത്തെ സാധ്യതകളും വെല്ലുവിളികളും’ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭാഷ നന്നാക്കാന്‍ നന്നായി വായിക്കണം. നല്ല പുസ്തകങ്ങള്‍ ധാരാളം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും വായനക്കാര്‍ കുറവാണ്. 40 വയസ്സില്‍ താഴെയുളളവര്‍ പത്രം പോലും വായിക്കുന്നില്ല. വിവരങ്ങള്‍ അറിയാന്‍ ഡിജിറ്റല്‍ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ സാമൂഹിക മാധ്യമങ്ങളെ ഭയക്കുന്ന കാലമാണിത്. ചതിക്കുഴികളും നുണഫാക്ടറികളും തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്ല മുന്നൊരുക്കം ആവശ്യമാണ്. പുതിയ കാലത്തെ സൗകര്യങ്ങള്‍ പലരേയും അലസരാക്കിയിട്ടുണ്ട്. മാധ്യമങ്ങളില്‍ കടന്നുകൂടുന്ന തെറ്റുതിരുത്താന്‍ പോലും പല സ്ഥാപനങ്ങളും തയ്യാറാകുന്നില്ല. മാധ്യമ സ്ഥാപനങ്ങള്‍ ബിസിനസ്സ് ഗ്രൂപ്പുകളുടെ കരങ്ങളിലാണെന്നും സി കെ ഹസ്സന്‍ കോയ പറഞ്ഞു.

    നാലു പാതിറ്റാണ്ടിലേറെ കേരളത്തിലും സൗദിയിലും മാധ്യമ പ്രവര്‍ത്തകനായിരുന്ന ഹസ്സന്‍ കോയ നിരവധി അനുഭവങ്ങളും പങ്കുവെച്ചു. ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു.
    മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു. സി കെ ഹസ്സന്‍ കോയക്കുളള ഉപഹാരം മീഡിയാ ഫോറം പ്രവര്‍ത്തകര്‍ സമ്മാനിച്ചു. ജന. സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും വൈസ് പ്രസിഡന്റ് സുലൈമാന്‍ ഊരകം നന്ദിയും പറഞ്ഞു. നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷാ റഹ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാന്‍, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CK Hassan Koya Riyadh
    Latest News
    റഹീം കേസ്: റിയാദ് ഗവർണ്ണർക്ക് ദയാ ഹരജി നൽകും -നിയമ സഹായ സമിതി
    30/06/2025
    ഇറാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍; ഖത്തര്‍ അമീറിനെ പ്രശംസിച്ച് സ്‌പെയിന്‍ രാജാവ്.
    30/06/2025
    ഒമാൻ ഉൾക്ക‌ടലിൽ കപ്പലിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ നാവികസേന
    30/06/2025
    ലിവിങ് പങ്കാളിയെ കൊലപ്പെടുത്തി ഗാര്‍ബേജ് ട്രക്കില്‍ ഉപേക്ഷിച്ചു; പ്രതി അറസ്റ്റില്‍
    30/06/2025
    ചൂരല്‍മലയില്‍ വില്ലേജ് ഓഫീസറെ തടഞ്ഞുവെച്ച് പ്രതിഷേധിച്ച ആറുപേര്‍ അറസ്റ്റില്‍
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.