ഹായില്‍ – ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് മറിഞ്ഞ കാറിലെ യാത്രക്കാരായ രണ്ടു ചൈനീസ് എന്‍ജിനീയര്‍മാരെ മൂന്നു സൗദി യുവാക്കള്‍ ചേര്‍ന്ന് രക്ഷിച്ചു. ഹായിലിന് പടിഞ്ഞാറ് അല്‍ശംലിയിലെ ശുഅയ്ബ് ബുശ്‌റയില്‍ ചൈനീസ് എന്‍ജിനീയര്‍മാരുടെ കാര്‍ ഒഴുക്കില്‍ പെട്ട് മറിയുന്നത് കണ്ട് ഓടിയെത്തിയാണ് സൗദി യുവാക്കളായ അഹ്മദ് നാസിര്‍ അല്‍അനസി, ഹമൂദ് മുസാമിഹ് അല്‍അനസി, മുബാറക് ഫരീഹ് അല്‍അനസി എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
പ്രളയത്തില്‍ പെട്ട് മറിഞ്ഞ കാറിലെ ചൈനീസ് എന്‍ജിനീയര്‍മാരെ രക്ഷിച്ചു
ഹായിലിന് പടിഞ്ഞാറ് അല്‍ശംലിയിലെ ശുഅയ്ബ് ബുശ്‌റയില്‍ ചൈനീസ് എന്‍ജിനീയര്‍മാരുടെ കാര്‍ ഒഴുക്കില്‍ പെട്ട് മറിയുന്നത് കണ്ട് ഓടിയെത്തിയാണ് സൗദി യുവാക്കൾ രക്ഷാപ്രവര്‍ത്തനം നടത്തിയത്
