റിയാദ് – തലസ്ഥാന നഗരിയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അതികഠിനമായ ചൂട് കാരണം വീടിന്റെ മതിലില്‍ സ്ഥാപിച്ച വൈദ്യുതി മീറ്ററില്‍ അഗ്നിബാധയുണ്ടാവുകയും വൈകാതെ തീ സമീപത്ത് നിര്‍ത്തിയിട്ട കാറുകളിലേക്ക് പടര്‍ന്നുപിടിക്കുകയുമായിരുന്നു.
വൈദ്യുതി മീറ്ററില്‍ നിന്ന് കെട്ടിടത്തിന്റെ മുന്‍വശത്ത് തീ പടര്‍ന്നുപിടിച്ചതിന്റെയും കാറുകളില്‍ തീ ആളിക്കത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



