ജിദ്ദ: ബനുമാലിക്ക് ഏരിയാ കെ.എം.സി.സി ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. സംഗമം ഏരിയാ പ്രസിഡന്റ് നൗഫൽ ഉള്ളാടൻ്റ അധ്യക്ഷതയിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ജലാൽ തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു.
ഹസ്സൻ ബത്തേരി,പി.സി മുഹമ്മദ് കുട്ടി, റാഫി പട്ടാമ്പി, മുഹമ്മദ് യൂനുസ്,ഷഫീഖ്,വഹാബ്,നാസർ പള്ളിക്കൽ,ജാഫർ നഹ്‌ദി എന്നിവർ സംസാരിച്ചു.ഏരിയ ജനറൽ സെക്രട്ടറി കെ.വി ജംഷീർ പാറക്കടവ് സ്വാഗതവും,ട്രഷറർ മുസ്ത്ഥഫ കട്ടുപ്പാറ നന്ദിയും പറഞ്ഞു
