മക്ക – പുണ്യസ്ഥലങ്ങളില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കുള്ള വിലക്ക് ഇന്ന് രാവിലെ രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഹജ് തീര്‍ഥാടകരുടെ ക്യാമ്പുകളിലും തമ്പുകളിലും സര്‍ക്കാര്‍ വകുപ്പുകളുടെ ആസ്ഥാനങ്ങളിലും ഗ്യാസ് സിലിണ്ടറുകള്‍ക്ക് കര്‍ശന വിലക്കുണ്ട്. എല്ലാ തരം വലുപ്പത്തിലുമുള്ള ദ്രവീകൃത ഗ്യാസ് സിലിണ്ടറുകളും പുണ്യസ്ഥലങ്ങളില്‍ പ്രവേശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഹജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ തീപിടുത്ത സാധ്യതകള്‍ തടയാന്‍ സിവില്‍ ഡിഫന്‍സ് നടപ്പാക്കുന്ന സമഗ്രമായ പ്രതിരോധ നടപടിക്രമങ്ങളുടെ ഭാഗമാണിത്.
പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗകളും സിലിണ്ടറുകളും കണ്ടുകെട്ടുമെന്നും സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് നിയമ ലംഘകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനായി മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ പാചക വാതകം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കും.



