മക്ക: തനിമ മക്ക നടത്തുന്ന ‘തണലാണ് കുടുംബം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി മലർവാടി ബാലസംഘം മക്ക ഘടകത്തിന്റെ നേതൃത്വത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു മത്സരങ്ങൾ. സബ് ജൂനിയർ വിഭാഗത്തിൽ ഹയ ഫാത്തിമ, മുഹമ്മദ് റയാൻ ഷെരീഫ്,അദ്‌നാൻ സുധീർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ , ജൂനിയർ വിഭാഗത്തിൽ അദീന ഫാത്തിമ , ഫാത്തിമ സിനാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും ഫാത്തിമത്ത് സഹ്‌റ, ജസ മനാഫ്, ഉമൈസ ഇദ്‌രീസ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

സീനിയർ വിഭാഗത്തിൽ അഹമ്മദ് യാസീൻ സിറാജ് ഒന്നാം സ്ഥാനവും , സഹൽ കെ.സ് ,അയാൻ മുഹമ്മദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾക്കർഹരായി.പൊതു സമ്മേളനത്തിൽ ‘”രക്ഷിതാക്കളോട്” എന്ന തലക്കെട്ടിൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ റഹ്മത്തുന്നിസ ടീച്ചർ പ്രസംഗിച്ചു. തനിമ സോണൽ പ്രസിഡണ്ട് അബ്ദുൽ ഹക്കീം ആലപ്പി അധ്യക്ഷത വഹിച്ചു. മലർവാടി പ്രോഗ്രാം കോഓർഡിനേറ്റർ അൻഷാദ് കലങ്ങോട്ടിൽ സ്വാഗതവും, മലർവാടി കോഓർഡിനേറ്റർ മുന അനീസ് നന്ദിയും പറഞ്ഞു. ഇസ്‌ലാഹ് ഉബൈദുല്ല ഖിറാഅത്ത് നടത്തി.
മത്സരങ്ങൾക്ക് അബ്ദുൽ മജീദ് വേങ്ങര, സഫീർ മഞ്ചേരി, അനീസുൽ ഇസ്‌ലാം, അഫ്‌സൽ കള്ളിയത്ത് , സാബിത് മഞ്ചേരി ,ആഷിഫ് എടവിലങ്ങ് ,സദക്കത്തുല്ല, മുന അനീസ് എന്നിവർ നേതൃത്വം നൽകി.
ഇഖ്ബാൽ ചെമ്പൻ,നൗഫൽ കോതമംഗലം,മുഹമ്മദ് ഷാഫി , ഷമീൽ ചേന്ദമംഗല്ലൂർ, , ഇദ്‌രീസ് ചേനക്കൽ , ബുഷൈർ മഞ്ചേരി ,സലീം കൂട്ടിൽ, റഈസ്, അബ്ദുൽ സത്താർ തളിക്കുളം, നജാതുല്ല സിദ്ധീഖി , ഷാജു മങ്കട, ആരിഫ സത്താർ ,റഷീദ നസീം, ഖമറുന്നിസ ടീച്ചർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വനിതകൾക്ക് വേണ്ടി പ്രത്യേകം നടന്ന ക്വിസ് പ്രോഗ്രാമിന് മുഹ്സിൻ, റുക്സാന, ഷഫീഖ് പട്ടാമ്പി എന്നിവർ നേതൃത്വം നൽകി നിസാം പാലക്കൽ, ഡോക്ടർ മുഹ്സിന, എൻ.കെ അബ്ദുറഹീം, എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു.