Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • കുവൈത്തിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി
    • മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും
    • 24 വർഷം ദുബായ് രാജകൊട്ടാരത്തിൽ ജോലി; 30 വർഷത്തെ യുഎഇ ജീവിതം അവസാനിപ്പിച്ച് അബ്ദുൽ ഗഫൂർ ജന്മനാട്ടിലേക്ക്
    • ഹജ് നിയമ ലംഘകരെ മക്കയിലേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കി
    • ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 13 പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ് നിയമ ലംഘകരെ മക്കയിലേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/04/2026 Saudi Arabia Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഹജ് നിയമം ലംഘിച്ച് ആറു പ്രവാസികളെ മക്കയിലേക്ക് കടത്താനുള്ള മ്യാന്മര്‍ സ്വദേശിയുടെ ശ്രമം ഹജ് സുരക്ഷാ സേന വിഫലമാക്കി. ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ് നിയമ ലംഘകരെ മക്കയിലേക്ക് കടത്താനുള്ള ശ്രമം ഹജ് സുരക്ഷാ സേന കണ്ടെത്തിയത്. സംശയിക്കപ്പെടുന്ന കാറില്‍ നിയമ ലംഘകര്‍ കയറുന്നത് ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ സൈനികര്‍ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. കാര്‍ പ്രവാസിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും മ്യാന്മര്‍ പൗരനായ ഇയാള്‍ ആറു പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായി. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനായി ഏഴു പേരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

    നിയമ ലംഘകരെ ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. നിയമ ലംഘകരെ മക്കയിലേക്ക് കടത്തുകയായിരുന്ന പ്രവാസി ചെക്ക് പോസ്റ്റ് എത്തുന്നതിനു മുമ്പായി നിയമ ലംഘകരെ കാറില്‍ നിന്ന് ഇറക്കുകയായിരുന്നു. നിയമ ലംഘകര്‍ പിന്നീട് ചെക്ക് പോസ്റ്റിന് ഏറെ ദൂരെ മരുഭൂമിയിലൂടെ ചെക്ക് പോസ്റ്റ് മറികടന്നു. ചെക്ക് പോസ്റ്റ് പിന്നിട്ട ശേഷം ഏറെ ദൂരെ ഹൈവേയില്‍ സൈഡാക്കിയ മ്യാന്മര്‍കാരന്റെ കാറില്‍ പിന്നീട് നിയമ ലംഘകര്‍ ഓടിയെത്തി കയറുന്നതാണ് ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്. നിയമ ലംഘകരുമായി സ്ഥലംവിടുന്നതിനു മുമ്പായി പോലീസ് വാഹനങ്ങള്‍ കുതിച്ചെത്തി കാര്‍ ബ്ലോക്ക് ചെയ്ത് ഏഴു പേരെയും കസ്റ്റഡിയിലെടുത്തു. ഹജുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കും. നിയമം ലംഘിച്ച് ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് കുടുങ്ങുന്നവര്‍ക്ക് 20,000 റിയാല്‍ തോതിലും പിഴ ലഭിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saud Arabia Violators of Hajj laws
    Latest News
    കുവൈത്തിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി
    25/04/2026
    മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും
    25/04/2026
    24 വർഷം ദുബായ് രാജകൊട്ടാരത്തിൽ ജോലി; 30 വർഷത്തെ യുഎഇ ജീവിതം അവസാനിപ്പിച്ച് അബ്ദുൽ ഗഫൂർ ജന്മനാട്ടിലേക്ക്
    25/04/2026
    ഹജ് നിയമ ലംഘകരെ മക്കയിലേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കി
    25/04/2026
    ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 13 പേര്‍ കൊല്ലപ്പെട്ടു
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.