Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 14
    Breaking:
    • അവിശ്വസനീയ തിരിച്ചു വരവ് : പി.എസ്.ജിക്ക് കീരിടം
    • ട്രക്ക് ഡ്രൈവർമാർ ജാഗ്രതൈ: വ്യവസ്ഥകള്‍ പാലിക്കാതെ ഓടിച്ചാൽ ‘പണി’ കിട്ടും
    • വേശ്യാവൃത്തി: സൗദി നജ്‌റാനില്‍ 11 അംഗ സംഘം അറസ്റ്റില്‍
    • വ്യാജമദ്യ ദുരന്തം: വിതരണ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പത്തു പേര്‍ അറസ്റ്റില്‍
    • ആങ്കർ പവർ ബാങ്കുകളുടെ ഈ മോഡലുകളുമായി ഖത്തർ എയർവേഴ്‌സിൽ യാത്ര ചെയ്യാൻ പറ്റില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും -യുഡിഎഫ് റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മിന്നും വിജയം നേടുമെന്ന് റിയാദ് ഒഐസിസി, കെഎംസിസി മലപ്പുറം ജില്ലാ സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു. റിയാദിലെ ഒഐസിസി ആസ്ഥാനമായ സബർമതിയിൽ ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ്‌ സിദ്ധീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വൈസപ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ഒഐ സിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ: എൽ കെ അജിത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

    നിലമ്പൂരിൽ ചരിത്ര വിജയമാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്. സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും നിലമ്പൂരിൽ തമ്പടിച്ചിട്ടു പോലും വികസനം ചർച്ച ചെയ്യാനാകുന്നില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിലകുറഞ്ഞ ആരോപണങ്ങളും വർഗീയ കാർഡും ഇറക്കി കളിക്കുകയാണ്. നിലമ്പൂരിലെ വോട്ടർമാർ യുഡിഎഫിന് അനുകൂലമായി വിധിയെഴുതും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെൻഡ് സെറ്റിംഗ് തെരഞ്ഞെടുപ്പാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രത്യേകിച്ചും നിലമ്പുർ മണ്ഡലത്തിൽ നിന്നുള്ള ഒ ഐ സി സി- കെ എം സി സി പ്രവർത്തകർ കൺവൻഷന്റെ ഭാഗമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കെ എം സി സി മലപ്പുറം ജില്ല പ്രസിഡന്റ്‌ ഷൗക്കത്ത് കടമ്പോട്ടിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച കൺവെൻഷനിൽ ഒ ഐ സി സി മലപ്പുറം ജില്ല ട്രഷറര്‍ ഷറഫു ചിറ്റൻ നന്ദി പറഞ്ഞു. ഒഐസിസി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡന്റ്‌ രഘുനാഥ്‌ പറശ്ശിനിക്കടവ്, കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ, നാഷണൽ കമ്മിറ്റി നേതാവ് മുജീബ് ഉപ്പട, ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം അർത്തിയിൽ,കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ റഫീഖ് മഞ്ചേരി, ഒ ഐ സി സി വനിതാവേദി പ്രസിഡന്റ്‌ മൃതുല വിനീഷ്, കെ എം സി സി മലപ്പുറം ജില്ല ആക്ടിങ് സെക്രട്ടറി സഫീർഖാൻ കരുവാരക്കുണ്ട്, ഒ ഐ സി സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സമീർ മാളിയേക്കൽ, ജില്ല സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ, ഫൈസൽ അമ്പലക്കോടൻ, കെ എം സി സി ജില്ല ഭാരവാഹി മുനീർ വാഴക്കാട്, നിലമ്പുർ മണ്ഡലം ജനറൽ സെക്രട്ടറി ജംഷീദ് ചുള്ളിയോട് തുടങ്ങിയവർ ആശംസകൾ നേർന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC OICC Riyadh UDF
    Latest News
    അവിശ്വസനീയ തിരിച്ചു വരവ് : പി.എസ്.ജിക്ക് കീരിടം
    14/08/2025
    ട്രക്ക് ഡ്രൈവർമാർ ജാഗ്രതൈ: വ്യവസ്ഥകള്‍ പാലിക്കാതെ ഓടിച്ചാൽ ‘പണി’ കിട്ടും
    14/08/2025
    വേശ്യാവൃത്തി: സൗദി നജ്‌റാനില്‍ 11 അംഗ സംഘം അറസ്റ്റില്‍
    14/08/2025
    വ്യാജമദ്യ ദുരന്തം: വിതരണ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പത്തു പേര്‍ അറസ്റ്റില്‍
    14/08/2025
    ആങ്കർ പവർ ബാങ്കുകളുടെ ഈ മോഡലുകളുമായി ഖത്തർ എയർവേഴ്‌സിൽ യാത്ര ചെയ്യാൻ പറ്റില്ല
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.