Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • മലേഷ്യയിൽ വൻ തീപിടുത്തം; സബയിൽ ഇരുന്നൂറോളം വീടുകൾ കത്തിയമർന്നു
    • യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; നാളെ മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും
    • ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രസീല്‍ പ്രസിഡന്റ്; വീറ്റോ നിര്‍ത്തലാക്കണമെന്നും ആവശ്യം
    • തെക്കന്‍ ലെബനോനിലെ നാല് ഗ്രാമങ്ങളിലെ വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തു
    • യുദ്ധത്തില്‍ 3,468 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അമേരിക്ക വീറ്റോ ചെയ്തു; യു.എന്നില്‍ ഫലസ്തീന് പൂര്‍ണ അംഗത്വമില്ല

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്19/04/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പ്രമേയം പരാജയപ്പെട്ടത് ഖേദകരമെന്ന് സൗദി അറേബ്യ

    ജിദ്ദ – ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം അനുവദിക്കുന്ന കരടു പ്രമേയം യു.എന്‍ രക്ഷാ സമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തു. അള്‍ജീരിയ സമര്‍പ്പിച്ച പ്രമേയത്തിന് അനുകൂലമായി 15 അംഗ രക്ഷാ സമിതിയില്‍ 12 രാജ്യങ്ങള്‍ വോട്ടു ചെയ്തു. ബ്രിട്ടനും സ്വിറ്റസര്‍ലാന്റും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഫലസ്തീനും ഇസ്രായിലും നേരിട്ട് നടത്തുന്ന ചര്‍ച്ചകളിലൂടെയാകണം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കേണ്ടത് എന്നും യു.എന്നില്‍ നടത്തുന്ന ശ്രമങ്ങളിലൂടെ ആയിരിക്കരുത് ഇതെന്നും വീറ്റോ പ്രയോഗിച്ചതിന് ന്യായീകരണമായി അമേരിക്ക പറയുന്നു. അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ചത് അന്യായവും അധാര്‍മികവും ന്യായീകരിക്കാനാവാത്തതുമാണെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി പറഞ്ഞു. ഫലസ്തീനോടുള്ള അമേരിക്കന്‍ നയം ഇസ്രായിലിന്റെ ഉന്മൂലന യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. അമേരിക്കയുടെ ഈ നയം മേഖലയെ നാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നതായും ഫലസ്തീന്‍ പ്രസിഡന്‍സി പറഞ്ഞു. യു.എന്നില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നത് തടയാന്‍ വീറ്റോ ഉപയോഗിച്ചതിന് അമേരിക്കയെ പ്രശംസിക്കുന്നതായി ഇസ്രായില്‍ വിദേശ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. യു.എന്‍ രക്ഷാ സമിതിയില്‍ ഏതു പ്രമേയവും പാസാകാന്‍ ചുരുങ്ങിയത് ഒമ്പതു അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കൂടാതെ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളില്‍ ഒന്നു പോലും വീറ്റോ അധികാരം ഉപയോഗിക്കാനും പാടില്ല. നിലവില്‍ ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷക പദവിയുള്ള, അംഗമല്ലാത്ത രാജ്യമെന്ന പദവിയാണ് ഫലസ്തീനുള്ളത്. 2012 ല്‍ ആണ് ഈ പദവി യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചത്. എന്നാല്‍ യു.എന്നില്‍ പൂര്‍ണ അംഗത്വം ലഭിക്കാന്‍ രക്ഷാ സമിതിയുടെ അംഗീകാരവും ശേഷം ജനറല്‍ അസംബ്ലിയില്‍ മൂന്നില്‍ രണ്ടില്‍ കുറയാത്ത അംഗങ്ങളുടെ പിന്തുണയും ആവശ്യമാണ്. പ്രമേയം അംഗീകരിക്കുന്നതില്‍ യു.എന്‍ രക്ഷാ സമിതി പരാജയപ്പെട്ടത് ഖേദകരമാണെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. യു.എന്നില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നത് തടസ്സപ്പെടുത്തുന്നത് ഇസ്രായില്‍ അധിനിവേശം ശാശ്വതമാക്കാനും ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരാനും വഴിവെക്കും. ഇത് സമാധാനത്തിന് സഹായിക്കില്ല. ഗാസയില്‍ സാധാരണക്കാര്‍ക്കു നേരെ ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഉത്തവാദിത്തം വഹിക്കണം. അറബ് സമാധാന പദ്ധതിക്കും യു.എന്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായി 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തെ പിന്തുണക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ ആവശ്യപ്പെട്ടു. യു.എന്നില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം അനുവദിക്കുന്ന പ്രമേയം അംഗീകരിക്കുന്നതില്‍ രക്ഷാ സമിതി പരാജയപ്പെട്ടതില്‍ ഈജിപ്തും ഖേദം പ്രകടിപ്പിച്ചു. ഫലസ്തീന് പൂര്‍ണ അംഗത്വം അനുവദിക്കാന്‍ ആവശ്യപ്പെടുന്ന കരടു പ്രമേയം വീറ്റോ ചെയ്ത അമേരിക്കയുടെ നടപടി യു.എന്‍ ചാര്‍ട്ടറിന് വിരുദ്ധമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ പറഞ്ഞു. അതില്‍ അടങ്ങിയിരിക്കുന്ന ബാധ്യതകള്‍ അംഗീകരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും അംഗത്വം അനുവദിക്കാന്‍ യു.എന്‍ ചാര്‍ട്ടര്‍ അനുശാസിക്കുന്നു. യു.എന്‍ പൂര്‍ണാംഗത്വം നിഷേധിക്കപ്പെടുന്നത് ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്ന് ഫലസ്തീന്‍ ജനതയെ തടയുന്നു. 75 വര്‍ഷമായി ഫലസ്തീന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ട ചരിത്രപരമായ അനീതി നീട്ടിക്കൊണ്ടുപോകാന്‍ അമേരിക്കയുടെ വീറ്റോ ഇടയാക്കും. ലോകത്തെ മറ്റു രാജ്യങ്ങളെ പോലെ യു.എന്നില്‍ അതിന്റെ രാഷ്ട്രീയവും നിയമപരവുമായ പദവി സാക്ഷാല്‍ക്കരിക്കാന്‍ ഫലസ്തീന് നിയമപരമായ അവകാശമുണ്ട്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് സാമാധാനവും സ്ഥിരതയുമുണ്ടാക്കാന്‍ സഹായിക്കുമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന് വഴിയൊരുക്കുമെന്നും ഒ.ഐ.സി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മലേഷ്യയിൽ വൻ തീപിടുത്തം; സബയിൽ ഇരുന്നൂറോളം വീടുകൾ കത്തിയമർന്നു
    19/04/2026
    യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; നാളെ മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും
    19/04/2026
    ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രസീല്‍ പ്രസിഡന്റ്; വീറ്റോ നിര്‍ത്തലാക്കണമെന്നും ആവശ്യം
    19/04/2026
    തെക്കന്‍ ലെബനോനിലെ നാല് ഗ്രാമങ്ങളിലെ വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തു
    19/04/2026
    യുദ്ധത്തില്‍ 3,468 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.