റിയാദ്– ആലപ്പുഴ കരുവാറ്റ സ്വദേശി അൽഖസീമിലെ ഉനൈസയിൽ നിര്യാതനായി. 25 വർഷമായി ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തുവരികയായിരുന്ന നൗഷാദ് എന്ന അബ്ദുൽ വാഹിദ് (57) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. മയ്യിത്ത് നമസ്‌കാരം ഇന്ന് (തിങ്കൾ) അസർ നമസ്‌കാരത്തോടനുബന്ധിച്ച് ഉനൈസ മുറൂജിലെ റഹ്‌മ മസ്ജിദിൽ നടക്കുമെന്ന് ഉനൈസ കെഎംസിസി അറിയിച്ചു. ഭാര്യ: സുനീസ. മക്കൾ : അഫ്ന, അൽഫിയ, ആയിഷ, മുഹമ്മദ് അഹിയാൻ. സഹോദരങ്ങൾ: നദീറ ബീവി, താഹിറ ബീവി, റമീസ, റജീല ബീവി. ഭാര്യയും മൂന്ന് മക്കളും വിസിറ്റിംഗ് വിസയിൽ ഉനൈസയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group